പാനൂരിലെ യുവജനതയെ പുതുവഴിയിൽ നടത്താൻ പൊലീസ്

രാഷ്ട്രീയ സംഘർഷങ്ങൾക്ക് പേരുകേട്ട പാനൂരിലെ യുവജനതയെ പുതുവഴിയിൽ നടത്താൻ കേരള പൊലീസ്. മിലിറ്ററി, പൊലീസ് സേനകളിൽ ജോലി നേടാൻ യുവതി യുവാക്കളെ പരിശീലിപ്പിച്ചാണ് പൊലീസും നാട്ടുകാരും കൈകോർക്കുന്നത്.

ഹൈസ് സ്കൂൾ ഗ്രൗണ്ടിൽ രാവിലെ ആറേകാൽമുതൽ എട്ടുമണിവരെയാണ് കായിക പരിശീലനം. തിങ്കൾ ബുധൻ വെളളി ദിവസങ്ങളിൽ വൈകുന്നേരം രണ്ടുമണിക്കൂർ എഴുത്തുപരീക്ഷയ്ക്കുള്ള പരിശീലനവും നൽകുന്നുണ്ട്. 250 പേരില്‍ നാൽപത്തിയഞ്ചുപേർ പെൺകുട്ടികളാണ്. വിവിധ പ്രവേശന പരീക്ഷകൾക്കുള്ള ഓൺലൈൻ റജിസ്ട്രേഷനും പൊലീസുകാർ തന്നെ ചെയ്യും. അധ്യാപകരും പൊലീസുകാരും ചേർന്നാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. 

പാനൂർ മേഖലയിൽ നാട്ടുകാരുടെ സഹായത്താൽ മുപ്പത്തതോളം പി എസ് സി പരിശീലന കേന്ദ്രവും പൊലീസ് നടത്തുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന ക്ലാസുകളിൽ ആയിരത്തി അഞ്ഞൂറോളം പേരാണ് പങ്കെടുക്കുന്നത്.