ഗാന്ധിജിക്കുള്ള സമര്‍പ്പണമായി നൃത്തശില്‍പ്പം അരങ്ങിൽ

അഹിംസയുടെ പ്രവാചകനായ ഗാന്ധിജിക്കുള്ള സമര്‍പ്പണമായി ഒരു നൃത്തശില്‍പ്പം. കോഴിക്കോടിന്റെ പ്രിയ നാടകകൃത്ത് മുരുകേശ് കാക്കൂരിന്റെ ഓര്‍മദിനത്തോടനുബന്ധിച്ചായിരുന്നു കലാരൂപം അരങ്ങിലെത്തിയത്. ചര്‍ക്കയില്‍ നൂറ്റ നൂലില്‍ നിറഞ്ഞ സത്യം. ആ സത്യത്തെ ഹൃദയത്തോടടുപ്പിക്കുന്നതായി നൃത്താവിഷ്ക്കാരം. സ്നേഹവും സഹനവും ലോകത്തെ പഠിപ്പിച്ച മഹാത്മാവിന്റെ ജീവിതത്തിലൂടെയൊരു യാത്ര. 

സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ ഭാരതചരിത്രം ഇതിവൃത്തമായിഎണ്ണമറ്റ നാടകാസ്വാദകരാണ് നൃത്തശില്‍പ്പം ആസ്വദിക്കാന്‍ ടൗണ്‍ഹാളിലെത്തിയത്. സിഗ്നേച്ചര്‍ കോഴിക്കോട് ഒരുക്കിയ നൃത്തശില്‍പ്പം സംവിധാനം ചെയ്തത് രമേശ് കാവിലാണ്. പാട്ടുകള്‍ക്ക് ഈണം നല്‍കിയത് കൈതപ്രം വിശ്വനാഥനും.