മില്ലുടമകളുമായി ത‍ര്‍ക്കം; കൊയ്ത്ത് കഴിഞ്ഞ് 27 ദിവസം നെല്ല് സംഭരിക്കുന്നില്ല

paddy (1)
SHARE

കോട്ടയം അയ്മനത്ത്,  കൊയ്ത്ത് കഴിഞ്ഞ് 27 ദിവസം കഴിഞ്ഞിട്ടും നെല്ല് സംഭരിക്കുന്നില്ല. അയ്മനം പാട്ടക്കരി പാടശേഖരത്തിലെ,  ആയിരത്തിഅഞ്ഞൂറ്  ക്വിന്‍റൽ നെല്ലാണ് മില്ലുടമകളുമായുള്ള തർക്കത്തെ തുടർന്ന് സംഭരിക്കാതെ കിടക്കുന്നത്. മഴ ശക്തമായതോടെ  വലിയ ആശങ്കയിലാണ് കർഷകർ.  

വിചാരിച്ച വിളവ് ലഭിച്ചു. കഴിഞ്ഞമാസം 20 ആം തിയതി കൊയ്ത് നെല്ല് കരയ്ക്ക് എത്തിച്ചു. പക്ഷേ ഇതുവരെ നെല്ല് എടുക്കാൻ മില്ലുടമ തയ്യാറായില്ല. പത്ത് കിലോ കിഴിവ് നല്കാമെന്ന് പറഞ്ഞിട്ടുപോലും സംഭരണം നടക്കുന്നില്ല. 

മഴയും വെയിലും ശക്തമായതോടെ പാടത്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല് ഏത് സമയത്തും നശിക്കുമെന്ന അവസ്ഥയാണ്. ഇടനിലക്കാരായി നിൽക്കുന്നവരാണ് പ്രശ്നമുണ്ടാകുന്നതെന്നും കർഷകർ ആരോപിക്കുന്നു.അധികൃതരെ കണ്ട് പരാതി പറഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല.

90 ഏക്കർ സ്ഥലത്ത് 53 കർഷകരാണ് കൃഷി ഇറക്കിയത്. 1500 ക്വിൻറലോളം നെല്ല് ഇവർക്ക് ലഭിക്കുകയും ചെയ്തു. കർഷകരെ സംരക്ഷിക്കണമെന്ന് എന്തെങ്കിലും താല്പര്യമുണ്ടെങ്കിൽ ആവശ്യം പരിഗണിക്കണം എന്നാണ് കർഷകർ പറയുന്നത്.

MORE IN NORTH
SHOW MORE