കോഴിക്കോട് ഗാന്ധി സ്ക്വയറിന് നേരെ വീണ്ടും ആക്രമണം; പ്രതിമയുടെ തല തകർത്തു

കോഴിക്കോട് കക്കോടി മോരിക്കരയിൽ ഗാന്ധി സ്ക്വയറിനു നേരെ വീണ്ടും ആക്രമണം. ഗാന്ധി പ്രതിമയുടെ തല തകർത്തു. ഇന്നലെ രാത്രിയിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി ഗാന്ധി സ്ക്വയറിനു നേരെ നടന്ന അക്രമത്തിൽ മഹാന്മാരുടെ ഫോട്ടോകൾ ഉൾപ്പെടെ തകർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രദേശത്തെ ഒരു വ്യക്തിക്കെതിരെ ചേവായൂർ പൊലീസിൽ പരാതി ലഭിച്ചിരുന്നു. പൊലീസ് അന്വേഷണം നടക്കവേയാണ് വീണ്ടും അക്രമം ഉണ്ടായത്. ചേവായൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.

Gandhi statue demolished in Kozhikode