മിഠായിതെരുവില്‍ വാഹന നിയന്ത്രണം അനിവാര്യമെന്ന് കലക്ടർ

മിഠായിതെരുവില്‍ വാഹന നിയന്ത്രണം അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍. അനുവദിക്കില്ലെന്ന നിലപാടില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും, മിഠായിത്തെരുവ് സംരക്ഷണസമിതിയും. വിശദ ചര്‍ച്ചയ്ക്ക് ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മനോരമ ന്യൂസ് നാട്ടുകൂട്ടം ചര്‍ച്ചയില്‍ പറഞ്ഞു. 

മിഠായി തെരുവിലെ വാഹന നിയന്ത്രണം എന്തു വിലകൊടുത്തും തടയുമെന്ന നിലപാടിലാണ് വ്യാപാരികള്‍. ഇതിനായി ഇവര്‍ക്ക് ഇവരുടേതായ ന്യായങ്ങളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച ആവശ്യമാണെന്നാണ് മേയറുടെ അഭിപ്രായം. ഏകപക്ഷീയമായി തീരുമാനം അടിച്ചേല്‍പ്പിക്കില്ലെന്നും മേയര്‍ ഉറപ്പ് നല്‍കി.