വെളളിയാങ്കല്ലിൽ ഇരുപത്തിയൊന്നു കിലോ കഞ്ചാവ് പിടികൂടി

പാലക്കാട് തൃത്താല വെളളിയാങ്കല്ലിൽ കാറിൽ കടത്തുകയായിരുന്ന ഇരുപത്തിയൊന്നു കിലോ കഞ്ചാവ് പിടികൂടി. മലപ്പുറം , തൃശൂർ ജില്ലകളിലേക്കായിരുന്നു കഞ്ചാവ് കടത്ത്. ഷൊർണൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു. 

കാർ ഡ്രൈവർ ഷൊർണൂർ മാമ്പുളളികളത്തിൽ മുകേഷാണ് തമിഴ്നാട്ടിൽ നിന്ന് കഞ്ചാവുമായെത്തിയത്. മൂന്ന് കെട്ടുകളായി പ്രത്യേകം പൊതിഞ്ഞു സൂക്ഷിച്ചിരുന്ന 21 കിലോ കഞ്ചാവ് പൊലീസ് കാറിൽ നിന്ന് കണ്ടെത്തി. കുറ്റിപ്പുറം , എടപ്പാൾ പട്ടാമ്പി ,ഉൾപ്പെടെ മലപ്പുറം , തൃശൂർ ജില്ലകളിലേക്കും പതിവായി കഞ്ചാവ് എത്തിക്കുന്ന ഇടനിലക്കാരനാണ് മുകേഷ്. 

കഴിഞ്ഞ മാസം ഏഴ്കേസുകളിലായി ഒൻപത്പ്രതികളെ കഞ്ചാവ് കേസിൽ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിൽ നിന്ന് വ്യാപകമായി ട്രെയിനിലും വാഹനങ്ങളിലും കഞ്ചാവ് കടത്ത് പതിവായിട്ടുണ്ട്. 

 ..