സംവരണം ആവശ്യപ്പെട്ട് കുംഭാര സമുദായം സമരം തുടങ്ങി

പട്ടികജാതി സംവരണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ കുംഭാര സമുദായം പ്രക്ഷോഭം തുടങ്ങി. ആദ്യഘട്ടമായി കോഴിക്കോട്ടെ കിർത്താഡ്സ് ഓഫീസ് നൂറുകണക്കിനാളുകൾ ഉപരോധിച്ചു. 1987 ലാണ് കുംഭാര സമുദായത്തെ പട്ടികജാതി സംവരണ പട്ടികയിൽ നിന്നും മാറ്റിയത്. 2014 ൽ വീണ്ടും എസ്.ടി പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ ഉത്തരവിട്ടു. മൂന്നു വർഷം കഴിഞ്ഞിട്ടും തുടർനടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് രണ്ടുലക്ഷത്തിലേറെ അംഗങ്ങളുള്ള സമുദായം സമരത്തിനിറങ്ങിയിരിക്കുന്നത്. കോഴിക്കോട്ടെ കിർത്താഡ്സ് ഓഫീസ് ഉപരോധം ചരിത്രകാരൻ എം.ജി.എസ്. നാരായണൻ ഉൽഘാടനം ചെയ്തു 

അതേ സമയം വേണ്ടത്ര ജീവനക്കാരില്ലാത്തതിനാലാണ് തുടർനപടകിൾ ഇഴയുന്നതെന്ന് കിർത്താഡ്സ് ഡയറക്ടർ എസ്.ബിന്ദു പറഞ്ഞു. എസ്.ടി പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ മുമ്പായുള്ള ജാതി സർവേ പോലും ജീവനക്കാരില്ലാത്തിനാൽ തുടങ്ങാനായിട്ടില്ല.