കാവുണ്ടിക്കൽ ആദിവാസികളുടെ ഭൂമി കയ്യേറി; പരാതി

അട്ടപ്പാടി കാവുണ്ടിക്കൽ ആദിവാസികളുടെ ഭൂമി സ്വകാര്യവ്യക്തികൾ കയ്യേറിയതായി പരാതി. ഭൂമിയില്‍ അനുമതിയില്ലാതെ കെട്ടിട നിര്‍മാണം വരെ തുടങ്ങിയിട്ടുണ്ട്. വ്യാജരേഖ ചമച്ചുള്ള കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും പൊലീസിനും ആദിവാസി കൂട്ടായ്മ പരാതി നല്‍കി. 

സര്‍ക്കാര്‍ അനുവദിച്ചത് ഉള്‍പ്പെടെയുള്ള ആദിവാസികളുടെ ഭൂമിയാണ് വ്യാജരേഖ ചമച്ച് കയ്യേറിയിരിക്കുന്നത്. വ്യത്യസ്ത സമയങ്ങളിലായി പ്രതിഷേധിച്ചെങ്കിലും പലരും സ്വന്തമായി നിര്‍മാണം വരെ തുടങ്ങിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ പലഘട്ടങ്ങളിലും കയ്യേറ്റക്കാരെ സഹായിക്കുന്ന മട്ടിലാണ് പെരുമാറുന്നത്. കൈമാറ്റം ചെയ്യാന്‍ അനുമതിയില്ലാത്ത ഭൂമി വരെ വ്യാജരേഖ ചമച്ച് സ്വന്തം പേരിലാക്കിയിട്ടുണ്ട്. കാവുണ്ടിക്കല്‍ ഊരിലാണ് വ്യാപകമായി മണ്ണ് പലരും ൈകയ്യടക്കിയിരിക്കുന്നത്. 

വിവിധ ഊരുകളില്‍ സമാനമായ കൈയ്യേറ്റമുണ്ടെന്നും ആദിവാസി കൂട്ടായ്മ പറയുന്നു. പരാതി റവന്യൂ ഉദ്യോഗസ്ഥര്‍ പലപ്പോഴും ഗൗരവമായി കാണാത്തതാണ് പ്രതിസന്ധി. നടപടി വൈകിയാല്‍ അഗളിയില്‍ സമരം തുടങ്ങുമെന്നും ഭൂമി നഷ്ടപ്പെട്ടവര്‍ വ്യക്തമാക്കി.