നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അഗളി ഡിവൈഎസ്പിയുടെ വാഹനം

ദേശീയപാതയില്‍ മണ്ണാര്‍ക്കാടിനും പനയമ്പാടത്തിനുമിടയില്‍ അഗളി ഡിവൈഎസ്പിയുടെ വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. പരുക്കേറ്റ ഡിവൈഎസ്പി എന്‍.മുരളീധരന്‍, ഡ്രൈവര്‍ വിവേക് എന്നിവരെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് പാലക്കാട്ടേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. ദേശീയപാതയിലെ സ്ഥിരം അപകടമേഖലയാണ് പനയമ്പാടം ഇറക്കം.