ഒറ്റ ഫോൺകോളിൽ വൈദ്യസഹായം; മൊബൈല്‍ കെയര്‍ യൂണിറ്റുമായി വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൊബൈല്‍ കെയര്‍ യൂണിറ്റുമായി വടക്കന്‍ പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക്. ഒരു ഫോണ്‍കോളില്‍ അടിയന്തര വൈദ്യ സഹായം ഉറപ്പാക്കുന്നതാണ് പദ്ധതി. വിഡിയോ സ്റ്റോറി കാണാം. 

കോവിഡ് രോഗികള്‍ക്ക് ആവശ്യമായ ചികില്‍സ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ്  വടക്കന്‍ പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്കിന്‍റെ കോവിഡ് കെയര്‍ സെന്‍റര്‍. ബാങ്കിന്‍റെ കോവിഡ് കെയര്‍ സെന്‍ററിലേക്ക് വിളിച്ചാല്‍ നഴ്സ് അടക്കം ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളുടെ അടുത്തേക്കെത്തും. രോഗിയുടെ ആരോഗ്യനിലയും, ശരീരത്തിലെ ഓക്സിജന്‍റെ അളവും പരിശോധിക്കും. ആവശ്യമെങ്കില്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റും. വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ബാങ്കിന്‍റെ നടപടി.

രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് കോവിഡ് കെയര്‍ സെന്‍ററിന്‍റെ സേവനം, സര്‍ക്കാര്‍ നിരക്കില്‍ വീട്ടിലെത്തി RTPCR ടെസ്റ്റ് ചെയ്തു കൊടുക്കുന്ന പദ്ധതിയും ബാങ്ക് നടപ്പിലാക്കുന്നുണ്ട്.