എറണാകുളത്ത് മോക് പോളിങ്; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

തിരഞ്ഞെടുപ്പൊരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ എറണാകുളത്ത് മോക് പോളിങ്. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിലായിരുന്നു ഇവിഎം മെഷിനുകള്‍ ഉപയോഗ‌ിച്ചുള്ള  പോളിങ്. വിവിധരാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. 

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന മള്‍ട്ടിപോസ്റ്റ് ഇവിഎം മെഷിനുകള്‍  ഉപയോഗിച്ചുള്ള മോക് പോളിങ്ങാണ് പൂര്‍ത്തിയായത്. ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച 50 മെഷിനുകള്‍ ഉപയോഗിച്ചായിരുന്നു മോക് പോളിങ്. ജില്ലയിലെ തിരഞ്ഞെടുപ്പൊരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ എത്തി നില്‍കുകയാണ്. 

ആവശ്യമായ നാമനിര്‍ദേശ പത്രികകളുടെയും പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷകളുടെയും അച്ചടി പൂര്‍ത്തിയായി.  പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം ചൊവ്വാഴ്ച കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. മുന്‍സിപ്പല്‍ തലത്തിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഡിസംബര്‍ 10നാണ് ജില്ലയില്‍ പോളിങ്.