ഷോളയാര്‍ മഴക്കാടുകളില്‍ മരംമുറിക്കാന്‍ നീക്കം; പ്രക്ഷോഭം

ഷോളയാർ മഴക്കാടുകളിൽ വൈദ്യുത പദ്ധതിയ്ക്കു വേണ്ടി മരംമുറിക്കാൻ ശ്രമങ്ങൾ നടക്കുന്നതായി പരിസ്ഥിതി പ്രവർത്തകർ. എട്ടു ഹെക്ടർ വനം നശിക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. 

ഷോളയാർ മഴക്കാടുകളിലെ 1897 മരങ്ങൾ മുറിച്ചുമാറ്റാനാണ് ശ്രമം. തിരുവനന്തപുരത്തെ ഒരു കന്പനിക്ക് മരം മുറിക്കാൻ അനുമതി നൽകിയതായി പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടി. പറന്പിക്കുളം കടുവ സംരക്ഷണ കേന്ദ്രത്തിന്റെ സംരക്ഷിത മേഖലയാണിത്. കേരള ഷോളയാർ ഡാമിൽ വൈദ്യുതി ഉൽപാദിപ്പിച്ച ജലം ടണലിലൂടെ കടത്തിവിട്ട് വീണ്ടും വൈദ്യുതി ഉൽപാദിപ്പിക്കാനാണ് ആനക്കയം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആനകളും കടുവകളും ഉൾപ്പെടെ വന്യജീവികളുടെ സങ്കേതം നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പരിസ്ഥിതി സംഘടനകൾ ചൂണ്ടിക്കാട്ടി.

കാടിനകത്ത് തുരങ്കമുണ്ടാക്കാനും ആലോചനയുണ്ടെന്നാണ് വിവരം. പരിസ്ഥിതിസ്നേഹികളെ അണിനിരത്തി പ്രക്ഷോഭം നടത്തും. ഒപ്പം നിയമനടപടിയും പരിസ്ഥിതി സംഘടനകൾ ആലോചിക്കുന്നു.