കാഴ്ചയുടെ പരിമിതിയെ തോല്‍പിച്ച് കുട്ടികളുടെ ശിശുദിനാഘോഷം

കാഴ്ചയുടെ പരിമിതിയെ തോല്‍പിച്ച് എറണാകുളം കീഴ്മാട് അന്ധവിദ്യാലയത്തിലെ കുട്ടികളുടെ ശിശുദിനാഘോഷം. നാടന്‍ മല്‍സരങ്ങള്‍ മുതല്‍ ഓട്ടവും ക്രിക്കറ്റുമെല്ലാം പയറ്റിയായിരുന്നു വിദ്യാര്‍ഥികളുടെ പ്രകടനം.

നാടന്‍ കളികള്‍, ഓട്ടം, ബ്രോഡ്ജംപ്, ക്രിക്കറ്റ് ഒന്നിലും ഇവര്‍ പിന്നിലായില്ല.  കുട്ടികളുടെ പരിമിതികൾക്കനുസരിച്ച് അവരുടെ ഓരോ ചുവടിലും അധ്യാപകരുടെ പ്രോല്‍സാഹനം. 

കാഴ്ചയുടെ മറവിലും ശബ്ദത്തിന്റെ സഹായത്തോടെ ലക്ഷ്യം കൈവരിക്കുന്ന കരുത്ത്. പരിമിതികള്‍ക്കിടയിലും കൊടുംചൂടിനുപോലും കീഴടക്കാനാകാത്ത ഉള്‍ക്കരുത്ത്. കീഴ്മാട് സ്കൂളില്‍ നടന്ന ശിശുദിനാഘോഷത്തെ ഇങ്ങനെ ചുരുക്കാം.  

ചടങ്ങുകൾക്ക് തുടക്കം കുറിച്ച് കൊണ്ട് MES കോളജ് ചെയർമാന് MA മുഹമ്മദ്‌ പതാക ഉയർത്തി. അന്ധവിദ്യാലയം മനേജർ വർഗീസ് അലക്സാണ്ടർ പ്രധാനാദ്ധ്യാപിക ജിജി വർഗീസ് എന്നിവരും ആഘോഷത്തില്‍ പങ്കാളികളായി.