ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; ചികിത്സ തേടി സ്കൂൾ വിദ്യാർഥികൾ

എറണാകുളം ആലുവയില്‍ ചൊറിച്ചിലും‍. ആലുവ സെന്റ് ഫ്രാന്‍സിസ് സ്കൂളിലെ മുപ്പതോളം കുട്ടികളാണ് ചികില്‍സ തേടിയത്.. വിദ്യാ‍ര്‍ഥികളെ സ്കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

സെന്റ് ഫ്രാന്‍സിസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളാണ് ചികില്‍സ തേടിയത്.. ക്ലാസിലെ അറുപതോളം കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.. മുപ്പത് പേ‍ര്‍ മാത്രമേ ചികില്‍സ തേടിയൊള്ളൂ..രക്ഷിതാക്കള്‍ വന്നാണ് കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോയത്.. സ‍ര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം കൂടിയതിനെ തുട‍ര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്കൂള്‍ അധികൃതര്‍ കൂട്ടികളെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. 

കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും ഉണ്ടാവാനുള്ള കാരണം കണ്ടെത്താനായിട്ടില്ല. ചൊറിയന്‍ പുഴുക്കളുടെ ശല്യമാകാം എന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. കുട്ടികളുടെ രക്തം പരിശോധനക്കായി എടുത്തിട്ടുണ്ട്.