മൂന്നാര്‍ ചിന്നക്കനാല്‍ വേണാട് റോഡ് ഗതാഗതയോഗ്യമാക്കാന്‍ നടപടിയില്ല

ഇടുക്കി മൂന്നാര്‍ ചിന്നക്കനാല്‍ വേണാട് റോഡ്  ഗതാഗതയോഗ്യമാക്കാന്‍ നടപടിയില്ല. ഇരുപത് വർഷക്കാലമായി  റോഡ് തകർന്നു കിടക്കുകയാണ്.    പരാതി നല്‍കി മടുത്തതല്ലാതെ അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാര്‍.

ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഉൾപ്പെടുന്ന വേണാടിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഏക പാതയാണ് ചിന്നക്കനാൽ -സൊസൈറ്റിമേട് റോഡ്.  എട്ട് കിലോമിറ്റര്‍  റോഡിന്റെ പകുതിലേറെയും  തകർന്ന അവസ്‌ഥയിലാണ്‌. 

വാഹനങ്ങള്‍ ഒാടിക്കാനാകാത്ത വിധം  വഴി തകര്‍ന്നു. റോഡിന്റെ  അറ്റകുറ്റപ്പണി നടത്താന്‍ നടപടിയില്ലെങ്കില്‍  പ്രതിഷോധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.