ജീവനക്കാർക്ക് സ്റ്റീൽ പാത്രങ്ങളിൽ ഭക്ഷണം നൽകി കൊച്ചി മെട്രോ

പ്ലാസ്റ്റിക് രഹിത മെട്രോ സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി ജീവനക്കാർക്ക് സ്റ്റീൽ പാത്രങ്ങളിൽ ഭക്ഷണം നൽകി കൊച്ചി മെട്രോ. കുടുംബശ്രീയുടെ കൂടി സഹകരണത്തോടെയാണ് ലഞ്ച് ബോക്സ് വിപ്ലവുമായി കെ എം ആർ എൽ എത്തുന്നത്. 

ഓരോ മെട്രോ സ്റ്റേറ്റിനിലും  സ്റ്റീൽ  പത്രങ്ങളിൽ ഭക്ഷണം വെച്ച് പോകുന്ന കുടുംബശ്രീ പ്രവർത്തകർ. കൊച്ചി മെട്രോയിൽ ഇനി ഇത് പതിവ് കാഴ്ചയാവുകയാണ് ലഞ്ച് ബോക്സ്  പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഷനുകൾ പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞത്. ജീവനക്കാർക്ക് പ്ലാസ്റ്റിക് പേപ്പറുകൾ ഒഴുവാക്കി പൂർണമായും സ്റ്റീൽ പത്രങ്ങളിൽ ഭക്ഷണമെത്തിക്കും. 

ചൂർണിക്കര പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരാണ് ഭക്ഷണമെത്തിക്കുന്നത് മുട്ടം  സ്റ്റേഷനിൽ നിന്ന് മറ്റു സ്റേഷനുകളിലേക്ക് .

ഒരോ സ്റ്റേഷനുകളിലും ഭക്ഷണ കാത്തു ജീവനക്കാരുണ്ടാകും. 

ഉച്ചഭക്ഷണം വേണമെങ്കിൽ രാവിലെ പത്തുമണിയോടെ വിളിച്ചു ബുക്ക് ചെയ്യണം . ഒരു മണിയോടെ സാധനം കയ്യിലെത്തും . ഭക്ഷണത്തിന്റെ പണം രണ്ടുദിവസത്തിനുള്ളിൽ നൽകിയാൽ മതിയാകും പത്രങ്ങളിൽ ഭക്ഷണം കിട്ടി തുടങ്ങിയതോടെ ജീവനക്കാരും ഹാപ്പി പ്ലാസ്റ്റിക്കുകളെ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ എം ആർ എല്ലിന്റെ പ്രവർത്തനങ്ങളെന്നും നിയന്ത്രണങ്ങളിൽ ജീവനക്കാരുൾപ്പടെ എല്ലാവരും സന്തുഷ്ടരാണെന്നും എം ഡി മുഹമ്മദ് ഹനീഷ് പറഞ്ഞു.