‘ആർത്തവവും അറുപതും’; ഓടുന്ന മെട്രോയില്‍ ചൂടുള്ളൊരു ചർച്ച

കൊച്ചിയിൽ ഓടുന്ന മെട്രോയിലൊരു ചർച്ച. മുത്തൂറ്റ് ഫിനാൻസിന്റെ സഹകരണത്തോടെ ഹൈബി ഈഡൻ എം.പി നടപ്പാക്കുന്ന കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ ഭാഗമായാണ് ചർച്ച സംഘടിപ്പിച്ചത്. ആർത്തവവും അറുപതും എന്നതായിരുന്നു വിഷയം

നിരവധിപ്പേർ അനുഭവം പങ്കുവച്ചു. കപ്പ് ഓഫ് ലൈഫ് പദ്ധതിയിടെ ഉദ്ദേശ്യം  ലക്‌ഷ്യം കണ്ടതിൽ സന്തോഷമുണ്ടെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. സെന്റ്.തെരേസസ് കോളജ് ഡീൻ ഡോ. നിർമല പത്മനാഭൻ, ഐഎംഎ കൊച്ചിൻ പ്രസിഡന്റ് ഡോ. മരിയ വർഗീസ്, ഡോ. ജുനൈദ് റഹ്മാൻ, ഡോ. അഖിൽ സേവ്യർ മാനുവൽ എന്നിവർ ചർച്ചയിൽ പങ്കാളികളായി.