തുറന്നവാഹനങ്ങളിലെ മാലിന്യനീക്കത്തിനെതിരെ സമരം

തുറന്ന വാഹനങ്ങളില്‍ മാലിന്യംകൊണ്ടുപോകുന്ന നഗരസഭ നപടിയ്ക്കെതിരെ കൊച്ചി കച്ചേരിപ്പടിയില്‍ പ്രതിഷേധം . അഴിമതി വിരുദ്ധ ജനകീയ സമിതിയാണ് മാലിന്യവണ്ടി തടഞ്ഞുകൊണ്ട് സമരം നടത്തിയത്. ഇങ്ങനെ മാലിന്യ വാഹനം തടഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം.

രണ്ട് വര്‍ഷത്തിലേറെയായി അഴിമതി വിരുദ്ധ ജനകീയ സമിതി ഇതിനെതിരെ പരാതി നല്‍കിയിട്ട്. പക്ഷേ, നടപടി ഉണ്ടായില്ല. മാലിന്യവാഹനം തടഞ്ഞതോടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സ്ഥലതെത്തി. മാലിന്യം ശേഖരിക്കാനുള്ള എട്ട് അടഞ്ഞ വാഹനങ്ങള്‍ നഗരസഭയ്ക്കുണ്ടെങ്കിലും അതെല്ലാം കട്ടപ്പുറത്താണ്. അതിന് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ മറുപടി ഇങ്ങനെ,

പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പ് നല്‍കിയതോടെ വാഹനങ്ങള്‍ വിട്ടുനല്‍കി. നഗരസഭ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ മാലിന്യവണ്ടി തടയല്‍സമരം വ്യാപകമാക്കാനാണ് സമരക്കാരുടെ തീരുമാനം.