ശ്രുതി തെറ്റിയ ഈണം പോലെ ജോസഫിന്റെ വീട്; വെള്ളം കയറി വാദ്യോപകരണങ്ങൾ നശിച്ചു

മഹാപ്രളയത്തില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സംഗീതോപകരണങ്ങള്‍ നശിച്ചപ്പോള്‍ ആറന്‍മുള എഴിക്കാല കോളനിയിലെ ജോസഫിന് നഷ്ടമായത് ജിവിതമാര്‍ഗം കൂടിയാണ്. കുട്ടികളെ വാദ്യോപകരണങ്ങള്‍ അഭ്യസിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന ചുരുങ്ങിയ വരുമാനമായിരുന്നു ജോസഫ് ഉള്‍പ്പെടുന്ന അഞ്ചംഗ കുടുംബത്തിന്റെ ആകെയുള്ള വരുമാനം. 

ശ്രുതി തെറ്റിയ ഈ ഈണം പോലെയാണിന്ന് ജോസഫിന്റേയും കുടുംബത്തിന്റെയും ജീവിതം. വീട് മാത്രമല്ല ജിവിതോപാധിയും പ്രളയം കവര്‍ന്നെടുത്തു. പ്രളയജലം ഒലിച്ചുപോയ വഴിയില്‍ ചിതറിക്കിടപ്പുണ്ട്   അന്നമൊരുക്കിയതെല്ലാം. തിരിച്ചുവരുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നോട്ടുപോക്ക്.

മണ്ണിനടിയിലായ ഈ അവശിഷ്ടങ്ങള്‍ക്കപ്പുറം വീടെന്നുപറയാന്‍ ഇനിയൊന്നുമില്ല. ചിതറിപ്പോയതെല്ലാം കൂട്ടിയിണക്കാനുള്ള ശ്രമത്തിലാണ് ജോസഫും ഭാര്യയും വിദ്യാര്‍ഥികളായ മൂന്നുകുട്ടികളും ഉള്‍പ്പെടുന്ന കുടുംബം