ഓടിക്കാൻ ആളില്ല; മെട്രോ സൈക്കിളുകൾ തുരുമ്പെടുക്കുന്നു

കെ.എം.ആർ.എൽ കൊച്ചി നഗരവാസികൾക്കായി കൊണ്ടുവന്ന സൈക്കിളുകൾ വഴിയോരത്ത് അനാഥമായി നശിക്കുന്നു. നഗരത്തിൽ സൈക്കിൾ സവാരി പ്രോൽസാഹിപ്പിക്കാനായി കൊണ്ടുവന്ന പദ്ധതിയാണ് എങ്ങുമെത്താതെ പോയത്. 

കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ കെ.എം.ആർ.എൽ കൊച്ചി നഗരവാസികൾക്ക് സമ്മാനിച്ച സൈക്കിളുകളുടെ ഇപ്പോഴത്തെ അവസ്ഥയാണിത്. ലക്ഷങ്ങൾ മുടക്കി വാങ്ങിയ സൈക്കിളുകൾ വെയിലും മഴയുമേറ്റ് നശിക്കുന്നു. എന്തിനാണ് ഈ സൈക്കിളുകൾ ഇവിടെ വെച്ചിരിക്കുന്നതെന്നുപോലും പലർക്കും അറിയില്ല. എന്നാൽ, സൈക്കിളുകൾ ഉടൻ നന്നാക്കുമെന്ന് കെ.എം.ആര്‍.എല്ലിന്റെ പുതിയ എം.ഡി പറഞ്ഞു. മാസം നൂറു മണിക്കുർ ഒാരോർത്തർക്കും സൗജന്യമായി സൈക്കിൾ ഉപയോഗിക്കാവുന്ന പദ്ധതിയായിരുന്നു ഇത്.