E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

തൊഴിലാളി സമരം: ജിപ്സം പാനല്‍ നിർമാണം നിലച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി ഫാക്ട് എഫ്ആര്‍ബിഎല്ലിലെ തൊഴിലാളിസമരം ജിപ്സം പാനല്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നവരെ പ്രതിസന്ധിയിലാക്കി. നിര്‍മാണം നിലച്ചതോടെ ദിവസേന ലക്ഷക്കണക്കിന് രൂപയാണ് കരാറുകാര്‍ക്ക് നഷ്ടമാകുന്നത്. വിദേശത്തേക്കുള്ള ജിപ്സം പാനല്‍ കയറ്റുമതിയും കമ്പനി റദ്ദാക്കിത്തുടങ്ങി. 

ആറായിരത്തിനാനൂറ് ചതുരശ്ര അടി വിസ്തൃതിയില്‍ ഒരുക്കുന്ന ഈ വീടിന്റെ പ്രധാന നിര്‍മാണവസ്തു ജിപ്സം പാനലുകളാണ്. കുറഞ്ഞ ബജറ്റും ഉറപ്പും മാത്രമല്ല പരിസ്ഥിതിസൗഹൃദവുമാണ് ഗ്ലാസ് ഫൈബല്‍ റീ ഇന്‍ഫോഴ്സ് ജിപ്സം പാനലുകള്‍. കെട്ടിടനിര്‍മാണരംഗത്ത് ചുരുങ്ങിയകാലംകൊണ്ട് ഇവയ്ക്ക് ഇത്രയധികം പ്രചാരം ലഭിച്ചതും ഈ മെച്ചങ്ങള്‍ കൊണ്ടുതന്നെയാണ്. കേരളത്തില്‍ ജിപ്സം പാനലുകള്‍ ഉല്‍പാദിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായ എഫ്ആര്‍ബിഎല്‍ സമരത്തെത്തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയതോടെ കരാറുകാരും വീടുവയ്ക്കാനിറങ്ങിയവരും ഒരുപോലെവെട്ടിലായി. 

ജിപ്സം പാനല്‍ ഉപയോഗിച്ച് വീടുനിര്‍മിക്കുന്ന ഇരുപത്തഞ്ചിലേറെ ബില്‍ഡര്‍മാര്‍ സംസ്ഥാനത്തുണ്ട്. പ്രത്യേകപരിശീലനം സിദ്ധിച്ച തൊഴിലാളികളാണ് പാനല്‍ സ്ഥാപിക്കുന്നത്. ഇതിനുള്ള ക്രെയിനും മറ്റുപകരണങ്ങള്‍ക്കും ദിവസേന വന്‍തുക വാടകനല്‍കണം. മുന്‍കൂര്‍ പണം നല്‍കി എഫ്ആര്‍ബിഎല്ലിന് ഓര്‍ഡര്‍ നല്‍കിയവരും കുടുങ്ങി. അര്‍ഹമായ വേതനവും ആനുകൂല്യങ്ങളും നല്‍കാന്‍ മാനേജ്മെന്റ് വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് എഫ്ആര്‍ബിഎല്ലിലെ തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്. ഉല്‍പാദനം നിര്‍ത്തിയതോടെ മറ്റുരാജ്യങ്ങളില്‍ നിന്ന് ജിപ്സം പാനലിന് ലഭിച്ച ഓര്‍ഡറുകള്‍ പലതും കമ്പനി റദ്ദാക്കി.