പുറത്താക്കിയ മലയാളി നഴ്സിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഐ.എൽ.ബി.എസ് ആശുപത്രിയിലെ നഴ്സുമാർ നടത്തുന്ന പണിമുടക്ക് സമരം മൂന്നാം ദിവസത്തിലേക്ക്. മുന്നറിയിപ്പില്ലാതെ പുറത്താക്കിയ ആലപ്പുഴ സ്വദേശിയായ നഴ്സിനെ തിരിച്ചെടുക്കുക, പരാതി നൽകിയ നഴ്സുമാരോടുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയ നഴ്സിനെ തിരിച്ചെടുക്കാനാവില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.
Advertisement