E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

തൃശൂര്‍- കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ മിന്നല്‍പണിമുടക്കില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൃശൂര്‍-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍പണിമുടക്ക്. കുന്നംകുളത്ത് ബസ് ജീവനക്കാരെ മര്‍ദ്ദിച്ച നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് എതിരെ കേസെടുക്കാത്തതാണ് പണിമുടക്കിന് കാരണം. വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്തതിെന ചൊല്ലിയായിരുന്നു ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റത്. 

കുന്നംകുളം നഗരത്തില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഘര്‍ഷം. ജൂനിയര്‍ ഫുട്ബോള്‍ ലോകകപ്പിന്റെ ദീപശിഖാ പ്രയാണം വരവേല്‍ക്കാന്‍ നില്‍ക്കുകയായിരുന്നു നഗരസഭാ ചെയര്‍പേഴ്സണും കൗണ്‍സിലര്‍മാരും. ഈ സമയം, വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്തത് ഇവരുെട ശ്രദ്ധയില്‍പ്പെട്ടു. പത്തു വിദ്യാര്‍ഥികളെ കയറ്റിയെന്നും മുഴുവന്‍ വിദ്യാര്‍ഥികളെ ഒരുബസില്‍ തന്നെ കയറ്റാന്‍ കഴിയില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. ഇതേചൊല്ലിയുള്ള തര്‍ക്കം പൊരിഞ്ഞ തല്ലില്‍ കലാശിച്ചു. 

അടിക്കൊണ്ടതോടെ ബസ് ജീവനക്കാരും തിരിച്ചുതല്ലി. ഈ സംഘര്‍ഷത്തിനിടെ സ്ഥലത്ത് എത്തിയ കുന്നംകുളം പൊലീസ് പിടികൂടിയത് ബസ് ജീവനക്കാരെ മാത്രം. മാത്രവുമല്ല, ബസ് ജീവനക്കാരെ മാത്രം പ്രതിയാക്കി കേസെടുത്തു. ഇതില്‍ പ്രതിഷേധിച്ചാണ് മിന്നല്‍ പണിമുടക്ക്. 

അതേസമയം, നഗരസഭാ അധ്യക്ഷയെ ബസ് ജീവനക്കാര്‍ തെറിവിളിച്ചെന്നും ആക്ഷേപമുണ്ട്. ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കര്‍ശന നടപടിയില്ലെങ്കില്‍ നാളെ മുതല്‍ സമരം വ്യാപിപ്പിക്കാനാണ് ബസ് ജീവനക്കാരുടെ തീരുമാനം.