തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ നഴ്സുമാരുടെ സമരം തുടരുന്നു. നഴ്സിനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് യു.എന്‍.എയുടെ നേതൃത്വത്തില്‍ ജില്ലയിലെ നഴ്സുമാര്‍ അശ്വിനി ആശുപത്രിയിലേക്കു മാര്‍ച്ച് നടത്തി.
നഴ്സിനെ പിരിച്ചുവിട്ടത് ആശുപത്രി മാനേജ്മെന്റിന്റെ പ്രതികാര നടപടിയാണെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് ആരോപിക്കുന്നു. കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊണ്ണൂറു നഴ്സുമാരെ പിരിച്ചുവിടാന്‍ മാനേജ്മെന്റ് നീക്കം തുടങ്ങിയെന്നാണ് മറ്റൊരു ആരോപണം. ഇതില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ നഴ്സുമാര്‍ ആശുപത്രിയിലേക്കു മാര്‍ച്ച് നടത്തിയത്. ആശുപത്രിക്കു നൂറുമീറ്റര്‍ അകലെവച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു.
പിരിച്ചുവിട്ട നഴ്സിനെ തിരിച്ചെടുക്കും വരെ സമരം തുടരുമെന്ന് യു.എന്‍.എ മുന്നറിയിപ്പു നല്കി. അതേസമയം, നഴ്സിനെ പിരിച്ചുവിട്ടത് ജോലിയിലെ പോരായ്മ കൊണ്ടാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മാനേജ്മെന്റ്. ഇരുകൂട്ടരേയും ചര്‍ച്ചയ്ക്കു വിളിക്കാന്‍ ആരും ഇതുവരെ ഇടപ്പെട്ടിട്ടുമില്ല. നിലവില്‍ , ആശുപത്രിയില്‍ ഒരുവിഭാഗം ജോലിയെടുക്കുന്നുണ്ട്. മറ്റുള്ളവരാണ് സമരം ചെയ്യുന്നത്.