E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 23 2020 03:21 AM IST

Facebook
Twitter
Google Plus
Youtube

യുഎന്‍എ പിളര്‍ത്തി നഴ്സുമാരുടെ സംഘടന രൂപീകരിക്കാൻ സി.പി.എം നീക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പിളർത്തി സ്വകാര്യ നഴ്സുമാരുടെ സംഘടന രൂപീകരിക്കാൻ സി.പി.എം./ സി.ഐ.ടി.യുവിന്റെ നേതൃത്തിലുള്ള പുതിയ സംഘടനയുടെ രൂപീകരണയോഗം നവംബർ ഏഴിന് തൃശൂരിൽ നടക്കും. യു.എൻ.എയിൽ നിന്ന് അംഗങ്ങളെ അടർത്തിയെടുക്കണമെന്നും സി.ഐ.ടി.യുവിന് പാര്‍ട്ടി നിർദേശം നൽകി. 

വിവിധ ആവശ്യങ്ങളുന്നയിച്ച് പലവട്ടം നഴ്സുമാർ ഒറ്റെക്കാട്ടായി വൻസമരങ്ങൾ നടത്തിയെങ്കിലും സി.പി.എം അടക്കം രാഷ്ട്രീയ പാർട്ടികൾക്കൊന്നും സ്വകാര്യ ആശുപത്രി നഴ്സുമാർക്കിടയിൽ സംഘടനയോ സ്വാധീനമോയില്ല. യു.എൻ.എയും അവരിൽ നിന്ന് പിളർന്ന് രൂപപ്പെട്ട ഇന്ത്യൻ നഴ്സസ് അസോസിയേഷനുമാണ് പ്രബല യൂണിയനുകൾ. ഇരൂകൂട്ടരോടും സി. ഐ.ടി.യുവിൽ അഫിലിയേഷനെടുക്കാൻ സി.പി.എം നിർദേശിച്ചിരുന്നെങ്കിലും നഴ്സുമാർ അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സി.ഐ·.ടി.യു വഴി ഇവർക്കിടയിൽ വളർന്ന് കയറി നഴ്സുമാരിൽ സ്വാധീനം ഉറപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. നവംബർ ഏഴിന് സി.പി.എംതൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് സംഘടനാ രൂപീകരണയോഗം നടക്കും. സി.ഐ.ടി യു ജനറൽ സെക്രട്ടറിയും സി.പി.എം കേന്ദ്രകമ്മിറ്റിംയംഗവുമായ എളമരം കരീമിനാണ് മുഖ്യചുമതല. സർക്കാർ ആശുപത്രി നഴ്സുമാരുടെ സംഘടനയായ കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷനെയാണ് നഴ്സുമാരെ കൂട്ടാനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. യു.എൻ.എയിൽ നിന്ന് നഴ്സുമാരെ അടർത്തിയെടുക്കാൻ ബുദ്ധിമുട്ടാണങ്കിലും ആ റിസ്ക് ഏറ്റെടുക്കണമെന്നാണ് കെ.ജി.എൻ.എയ്ക്ക് സി.ഐ·.ടി.യു നൽകിയിരിക്കുന്ന നിർദേശം. ടി.എയും ഡി.എയും നൽകി എല്ലാ ജില്ലയിൽ നിന്നും നഴ്സുമാരെ എത്തിക്കണമെന്നും നിർദേശിക്കുന്നു.