AI Generated Image
ആളുകള്‍ യാത്ര പോകാന്‍ ഇഷ്ടപ്പെടുന്ന സ്ഥലമാണ് തായ്‍ലൻഡ്. ഇപ്പോഴിതാ, സിംഗിളായി യാത്ര പോകുന്ന വിനോദസഞ്ചാരികള്‍ക്കായി കാമുകിമാരെ അല്ലെങ്കില്‍ ഭാര്യയെ വാടകയ്ക്ക് നല്‍കുകയാണ് തായ്‌ലന്‍ഡ്. ടൂര്‍ ഗൈഡായും സുഹൃത്തുക്കളായും കാമുകിയായുമൊക്കെ ഇവര്‍ സഞ്ചാരികള്‍ക്കൊപ്പമുണ്ടാകും. തായ്‌ലൻഡിലെ പട്ടായയില്‍ ഇത് പ്രശസ്തമാണ്. 'ഭാര്യ ഓൺ ഹയർ' എന്നും ഇത് അറിയപ്പെടുന്നു.
ഒരു ദിവസത്തേയ്ക്കോ മാസത്തേക്കോ ആഴ്ചകളിലേക്കോ ഒക്കെ ഇത്തരത്തില്‍ കാമുകിമാരെ വാടകയ്ക്ക് കിട്ടും. പലപ്പോഴും പണം കൊടുത്ത് വാടകയ്ക്കെടുക്കുന്ന കാമുകിമാർ ടൂറിസ്റ്റുകൾക്കൊപ്പം താമസിക്കുകയും അവർക്കൊപ്പം പുറത്ത് പോവുകയും വീട്ടിലെ കാര്യങ്ങളെല്ലാം നോക്കുകയും ചെയ്യുന്നവരുണ്ട്.
ലാവെർട്ട് എ ഇമ്മാനുവൽ എഴുതിയ 'തായ് ടാബൂ - ദി റൈസ് ഓഫ് വൈഫ് റെന്റൽ ഇൻ മോഡേൺ സൊസൈറ്റി' എന്ന പുസ്തകത്തിൽ ഈ ഒരു സംവിധാനത്തെ കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളാണ് മിക്കവാറും ജീവിതം മുന്നോട്ട് കൊണ്ടുപോകാനും കുടുംബത്തെ പോറ്റാനും വേണ്ടി ഈ ജോലി തിരഞ്ഞെടുക്കുന്നത് എന്നാണ് പുസ്തകത്തിൽ വിശദീകരിക്കുന്നത്. ഈ സ്ത്രീകൾ പലപ്പോഴും ബാറുകളിലോ നൈറ്റ്ക്ലബ്ബുകളിലോ ജോലി ചെയ്യുന്നവരാണ് എന്നും അവിടെയാണ് അവർ മിക്കവാറും വിദേശത്ത് നിന്നുള്ള ടൂറിസ്റ്റുകളെ ക്ലയന്റുകളായി കണ്ടുമുട്ടുന്നത് എന്നുമാണ് പുസ്തകത്തിൽ പറയുന്നത്.
അതേസമയം, ഇത് ഒരു കരാറിന്റെ പുറത്താണ് നടക്കുന്നത്. ഇവരെ ഒരിക്കലും നിയമപരമായിട്ടുള്ള ഭാര്യമാരായി കണക്കാക്കില്ല. ഇത് വലിയ ബിസിനസായി വളരുകയാണ്. ചില സ്ത്രീകൾ സാഹചര്യം കൊണ്ടും ഇത്തരം ജോലികൾ ഏറ്റെടുക്കാറുണ്ട്. സ്ത്രീകളെ കാണാൻ എങ്ങനെയിരിക്കുന്നു, അവരുടെ പ്രായം, വിദ്യാഭ്യാസം, സംസാരിക്കാനുള്ള കഴിവ് ഇങ്ങനെ പല ഘടകങ്ങളും നോക്കിയാണ് അവരുടെ വാടക തീരുമാനിക്കുന്നത്. വാടക കുറഞ്ഞും കൂടിയുമിരിക്കാം. റിപ്പോർട്ടുകൾ പ്രകാരം വാടക 1600 ഡോളർ (ഏകദേശം 1.3 ലക്ഷം രൂപ) മുതൽ 1,16,000 ഡോളർ (ഏകദേശം 96 ലക്ഷം രൂപ) വരെയാണ് വാടകയായി കണക്കാക്കുന്നത്. ഒപ്പം കൂടി കാമുകിയോട് സ്നേഹം തോന്നിയാല്‍ വിവാഹം കഴിക്കാനുള്ള അവസരവും ഉണ്ട്.