നിയമസഭാതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ പിന്തുണ വാഗ്ദാനം തള്ളാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എസ്ഡിപിഐ തീവ്രവാദ സംഘടനയെന്നാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് രേഖ. ആ രേഖ പിണറായി വായിച്ചുനോക്കണം. കൈവശമില്ലെങ്കില്‍ അയച്ചുനല്‍കാന്‍ തയാറാണ്. വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതിനെതിരെ പറയുന്ന പിണറായിക്ക് എസ്ഡിപിഐയെക്കുറിച്ച് മൗനമാണ്. കാപട്യമേ നിന്റെ പേരോ പിണറായി എന്ന് പറഞ്ഞുപോകുകയാണ്. തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ താഴെയിറക്കി ടീം യുഡിഎഫ് കേരളം ഭരിക്കും. സര്‍വേകളില്‍ വിശ്വാസമില്ല. ജനം ഒപ്പമുണ്ട്. തോല്‍വി മുന്നില്‍ കണ്ട് സിപിഎം അക്രമം അഴിച്ചുവിടുകയാണെന്നും വി.ഡി കുറ്റപ്പെടുത്തി.
Also Read: 'അവസരവാദികള്‍ പോറലുണ്ടാക്കില്ല'; ടികെ ഗോവിന്ദനെതിരെ പരോക്ഷ വിമര്‍ശനം
എന്നാല്‍ എസ്ഡിപിഐയോടു വോട്ട് ചോദിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. വോട്ട് ചെയ്യുന്നത് ഓരോരുത്തരുടെയും അവകാശമാണ്. സ്വഭാവ സർട്ടിഫിക്കറ്റ് നോക്കി വോട്ട് ചെയ്യുന്നവരെ കടത്തിവിടാൻ കഴിയുമോ ? എസ്ഡിപിഐയുമായി ഡീല്‍ നടത്തുന്നത് കോണ്‍ഗ്രസാണ്. കാസർകോട് എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിക്കാൻ പറഞ്ഞത് യുഡിഎഫാണ്.
തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സെഞ്ചറി അടിക്കും. തുടര്‍ ഭരണം ഉറപ്പാണ്. പേരാമ്പ്രയിലെ അനൗണ്‍സ്മെന്റില്‍ തെറ്റുപറ്റിയെങ്കിൽ തിരുത്താനുള്ള നിർദേശം നൽകിയിട്ടുണ്ട്. സ്ഥാനാർഥിയുടെ അറിവോടെ ഒന്നും സംഭവിച്ചിട്ടില്ല. മത ഭാഷാ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിൽക്കുന്നത് ഇടതുപക്ഷമാണ്. മറ്റുള്ളവർ അവരെ വോട്ടുബാങ്കായി കാണുന്നെന്നും ബേബി വിശദീകരിച്ചു.