നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സര ചിത്രം തെളിഞ്ഞു. പ്രവചനാതീതമായ മത്സരമാണ് പല മണ്ഡലങ്ങളിലും നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ലാതെയാണ് മത്സരരംഗത്തുള്ളതെന്നും ഈ സ്ഥാനത്തിനര്‍ഹരായ ഒന്നിലേറെപ്പേര്‍ പാര്‍ട്ടിയിലുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഈ തിരഞ്ഞെടുപ്പ് പോരാട്ടം നയിക്കുന്നതെന്ന് ഇടത് മുന്നണി ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ തന്നെ ബിജെപിക്കായി മത്സര രംഗത്തുണ്ട്.

Also Read: ‘നിനക്ക് വേണ്ടി ഒരു കാലം കാത്തിരിക്കുന്നു’, തലയില്‍ തലോടി ആശ്വസിപ്പിച്ച് കെ.സി


മനോരമ ന്യൂസ് സി വോട്ടര്‍ സര്‍വേയില്‍ ആദ്യയാഴ്ച മുതല്‍ മികച്ച മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുന്നിലുള്ളത് വി.ഡി. സതീശന്‍ തന്നെ. മാര്‍ച്ച് മൂന്നാം ആഴ്ചയിലും അതിന് മാറ്റമില്ല. സര്‍വേയില്‍ പങ്കെടുത്ത 27.9 ശതമാനം ആളുകള്‍ വി.ഡി. സതീശനൊപ്പമാണ്. 27.1 ശതമാനമാളുകളാണ്  തൊട്ടുമുമ്പത്തെ ആഴ്ച സതീശനെ പിന്തുണച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് രണ്ടാം സ്ഥാനത്ത്. 25.6 ശതമാനം പേര്‍ പിണറായി വിജയനെ പിന്തുണയ്ക്കുന്നു. 25.7 ശതമാനം പേരുടെ പിന്തുണ മാര്‍ച്ച് രണ്ടാം വാരം പിണറായി വിജയനുണ്ടായിരുന്നു. സര്‍വേ തുടങ്ങിയ ഫെബ്രുവരിയില്‍ ഇത് 21.5 ശതമാനമായിരുന്നു.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.ഡി.സതീശന്‍റെ പ്രകടനം മോശമാണെന്നാണ് ഇതുവരെയുള്ള സര്‍വേ ഫലം. ഈ ആഴ്ചയും അതിന് മാറ്റമില്ല. സര്‍വേയില്‍ പങ്കെടുത്ത 40.1 ശതമാനം പേര്‍ പ്രതിപക്ഷ നേതാവിന്‍റെ പ്രകടനം മോശമെന്ന് മാര്‍ച്ച് മൂന്നാംവാരം അഭിപ്രായപ്പെട്ടു. 33.8 ശതമാനം ആളുകള്‍ നല്ലതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 20.4 ശതമാനം ആളുകള്‍ ശരാശരിയെന്ന് വിലയിരുത്തി. പ്രതിപക്ഷ നേതാവിന്‍റെ  റേറ്റിങ് കുറയുന്നതായാണ് സര്‍വേ സൂചിപ്പിക്കുന്നത്. മാര്‍ച്ച് രണ്ടാംവാരം പ്രകടനം മോശമെന്ന് അഭിപ്രായപ്പെട്ടത് 38.9 ശതമാനമായിരുന്നെങ്കില്‍ ഈ ആഴ്ച അത് 40.1 ശതമാനമായി ഉയര്‍ന്നു.

പ്രതിപക്ഷ നേതാവിന്റെ പ്രകടനം നല്ലത് എന്ന് മാര്‍ച്ച് രണ്ടാംവാരം അഭിപ്രായപ്പെട്ടത് 35.3 ശതമാനമായിരുന്നെങ്കില്‍ പോയവാരം അത് 33.8 ശതമാനമായി കുറഞ്ഞു.

മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാര് ?

വിഡി സതീശന്‍  27.9 %

പിണറായി വിജയന്‍  25.6 %

പ്രതിപക്ഷ നേതാവിന്‍റെ പ്രകടനമെങ്ങനെ ?

നല്ലത്   33.8 %

ശരാശരി 20 .4%

മോശം  40.1%

അഭിപ്രായമില്ല  5.7 %

ENGLISH SUMMARY:

Kerala Assembly Elections are seeing an unpredictable contest with various parties fielding their candidates. The latest Manorama News CVoter Survey indicates V D Satheesan leads in the preferred Chief Ministerial candidate race, closely followed by Pinarayi Vijayan.