vs-thirdday-people

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലേക്കും അദ്ദേഹത്തിന്റെ പറവൂരിലെ വീട്ടിലേക്കും ഇന്നും ജനപ്രവാഹം. വിഎസിനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ കുട്ടികളും യുവാക്കളും സ്ത്രീകളും മുതിർന്നവരുമടക്കം നിരവധി പേരാണ് ഒറ്റയ്ക്കും കൂട്ടായും എത്തിയത്. മകൻ വിഎ.അരുൺ കുമാർ ഭാര്യയ്ക്കൊപ്പം വലിയ ചുടുകാട്ടിലെത്തി. അച്ഛനോടുള്ള സ്നേഹമാണ് ജനങ്ങൾ പ്രകടിപ്പിക്കുന്നതെന്ന് അരുൺ കുമാർ പറഞ്ഞു.

Read more at: വിഎസ് ഉള്ളിടത്ത് ജനമുണ്ട്; അഭിവാദ്യങ്ങളുമായി ചുടുകാട്ടിലേക്ക് ഇന്നും ജനപ്രവാഹം

വിഎസിനെ കാണാനെത്തിയ ഓരോരുത്തര്‍ക്കും വിഎസിനെ കുറിച്ച് പറയാന്‍ ഏറെയുണ്ടായിരുന്നു. വിഎസ് എങ്ങനെ മനുഷ്യരെ സ്വാധീനിച്ചു  എന്ന് തെളിയിക്കുന്നതാണ് വലിയ ചുടുകാട്ടിലെത്തുന്ന സാധാരണക്കാർ. ചുടുകാട്ടിലെത്തിയതിനു പുറമേ പറവൂരിലെ വേലിക്കകത്ത് വീട്ടിലേക്കും നിരവധി നേതാക്കളും സാധാരണ ജനങ്ങളും എത്തി. 

Read more at: ഇല്ലാ... ഇല്ല...മരിക്കുന്നില്ല..; വിപ്ലവതാരകമായി അനശ്വരതയുടെ ആകാശത്തേക്ക് വിഎസ്

വിഎസിന്‍റെ മകൾ ആശയും ഭർത്താവും അരുൺ കുമാറിന്‍റെ മകളും തിരുവനന്തപുരത്തേക്ക് മടങ്ങി. വിഎസിന്‍റെ ഭാര്യ വസുമതി ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങാനിരുന്നതാണെങ്കിലും ശാരീരിക അവശതകൾ ഉള്ളതിനാൽ ഞായറാഴ്ച മകൻ അരുൺ കുമാറിനൊപ്പമാകും പോകുക. ആലപ്പുഴ നഗരസഭ ചെയർപേഴ്സൻ കെ.കെ. ജയമ്മയുടെ നേതൃത്വത്തിൽ വലിയ ചുടുകാട്ടിലെ റീത്തുകളടക്കമുള്ളവ നീക്കി പരിസരം ശുചീകരിച്ചു.

ENGLISH SUMMARY:

Thousands continue to flock to Valiya Chudukad in Alappuzha, the final resting place of former Kerala Chief Minister VS Achuthanandan, and his home in Paravoor. People of all ages, including children, youth, women, and the elderly, are paying their respects, expressing their deep affection for the departed leader. His son, V.A. Arun Kumar, visited the memorial with his wife, stating that the overwhelming turnout reflects the public's love for his father. Many shared personal stories of how VS influenced them. While his daughter and granddaughter have returned to Thiruvananthapuram, his wife Vasumathi will travel with Arun Kumar on Sunday due to health reasons. Local authorities have also undertaken cleaning efforts at the memorial site.