യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി വി.ഡി സതീശന്‍. നയപരമായ വിഷയങ്ങൾ പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ചാണ് തീരുമാനിക്കുന്നതെന്നും എന്നാൽ ദൈനംദിന ഭരണപരമായ കാര്യങ്ങളിൽ പാർട്ടിയുമായി ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനല്ല.
കോൺഗ്രസ് ബിജെപിയോ സിപിഎമ്മോ പോലെയല്ല. ജനാധിപത്യപരമായ വിമർശനങ്ങൾ സ്വാഗതം ചെയ്യുന്നു. കെപിസിസിയുമായി നല്ല ബന്ധമാണ്. കെ.സി. വേണുഗോപാലുമായി ഭിന്നതകളില്ല. ദീർഘകാല വ്യക്തിബന്ധവും കുടുംബബന്ധവുമാണുള്ളത്. മറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അടൂർ പ്രകാശിന്റെ പേരെടുത്തു പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Also read: മുഖ്യമന്ത്രിക്കെതിരെ ഖർഗെയ്ക്ക് രേഖാമൂലം പരാതി നല്‍കി അടൂര്‍ പ്രകാശ്
അടൂര്‍ പ്രകാശിന്റെ തുറന്ന പറച്ചില്‍ യുഡിഎഫില്‍ പ്രതിസന്ധിക്കിടയായിക്കിയിരുന്നു. ആരോപണങ്ങളില്‍ അടൂര്‍ പ്രകാശ് ഉറച്ചു നില്‍ക്കുകയും ചെയ്തു. അടൂരിന്റെ നിലപാടിനോടു എതിര്‍ത്തും അനുകൂലിച്ചും യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തി. ഇതിനിടെ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് യുഡിഎഫ് കൺവീനർ പരാതി നല്‍കിയത് പ്രതിസന്ധി ഇരട്ടിയാക്കി . ഡല്‍ഹിയില്‍ എത്തിയ അടൂര്‍ പ്രകാശ് തന്റെ പരാതി കോണ്‍ഗ്രസ് അധ്യക്ഷന് എഴുതി നല്‍കി. ഇന്ദിര ഭവനില്‍ സംസ്ഥാനത്തിന്റ ചുമതലയുള്ള ദീപാദാസ് മുന്‍ഷിയെയും കണ്ടു.
മുന്നണിക്കുള്ളില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ല എന്നതടക്കമുള്ള പരാതിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് അടൂർ പ്രകാശ് എംപി രേഖാമൂലം നല്‍കിയത്. പരാതി ഹൈക്കമാന്‍ഡ് പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ഖര്‍ഗെയെ കണ്ട കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫ് യോഗം രണ്ട് ദിവസത്തിനകം ചേരുമെന്ന് ദീപദാസ് മുന്‍ഷി അറിയിച്ചു.അടൂർ പ്രകാശ് പറഞ്ഞത് വ്യക്തി പരമായ അഭിപ്രായമാണെന്നും യുഡിഎഫ് യോഗം 2 ദിവസത്തിനകം ചേരുമെന്നും പറഞ്ഞ ദീപ ദാസ് മുൻഷി വാർത്താ സമ്മേളനം നടത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും കൂട്ടിച്ചേര്‍ത്തു.