adoor-vd

മുഖ്യമന്ത്രി വി.ഡി സതീശനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് രേഖാമൂലം പരാതി നല്‍കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുഖ്യമന്ത്രിക്കെതിരെ കലാപക്കൊടി ഉയർത്തിയാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലെത്തിയത്. ഡൽഹിയിലുള്ള PCC അധ്യക്ഷൻ സണ്ണി ജോസഫും ഖർഗയെ കണ്ട് സാഹചര്യം അറിയിച്ചു. രാഹുൽ ഗാന്ധിയെയും കാണും. അടൂർ പ്രകാശിന്റെ പരാതി എഐസിസി നേതൃത്വം പരിശോധിക്കുമെന്ന്  സണ്ണി ജോസഫ് പ്രതികരിച്ചു. ഇതിനിടെ മന്ത്രി അനൂപ് ജേക്കബ് അടൂർ പ്രകാശുമായി കൂടിക്കാഴ്ച നടത്തി

 

യുഡിഎഫ് കൺവീനർ പദവിയെ മാനിക്കുന്നില്ല , കൂടിയാലോചന നടക്കുന്നില്ല ,തീരുമാനങ്ങൾ അറിയുന്നില്ല തുടങ്ങിയ ആരോപണങ്ങൾ KPCC ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി ഉന്നയിച്ച ശേഷമാണ് അടൂർ പ്രകാശ് എം പി ഡൽഹിയിൽ എത്തിയത്. ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണ് അടൂര്‍ പ്രകാശ്.  ഡൽഹിയിലെത്തിയ ശേഷം മാധ്യമങ്ങളിൽ നിന്ന് പൂർണമായി അകന്നു നിൽക്കുകയാണ് അടൂർ പ്രകാശ്. ഡൽഹിയിലെ വസതിയിൽ അടൂർ പ്രകാശുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി അനൂപ് ജേക്കബ് സൗഹൃദ സന്ദർശനമെന്ന് പറഞ്ഞൊഴിഞ്ഞു.

 

Also read: എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ ഉടനെ വാർത്താസമ്മേളനം വിളിക്കുന്നത് തെറ്റാണ്: ജി സുധാകരൻ

വലിയ ഭൂരിപക്ഷത്തിൽ ഭരണം ലഭിച്ച കേരളത്തിലെ നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയിൽ കടുത്ത അത്യപ്തിയിലാണ് ഹൈക്കമാൻഡ് എന്നാണ് വിവരം.  പ്രശ്നപരിഹാരത്തിനായി ദീപ ദാസ് മുൻഷിയെ സംസ്ഥാനത്തേക്ക് അയച്ചേക്കും. ഇതിനിടെ മുഖ്യമന്ത്രി വി.ഡി സതീശനും ഇന്നു രാത്രി ഡൽഹിയിലെത്തും . 

ENGLISH SUMMARY:

Adoor Prakash has lodged a written complaint with Congress President Mallikarjun Kharge against Chief Minister V.D. Satheeshan. This action by the UDF Convenor signifies a significant political development in Kerala, prompting the Congress high command to investigate the matter.