വന്ദേമാതരത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് സ്വാതന്ത്ര്യദിനത്തില്‍ അറിയാമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  . സര്‍ക്കാരിനും യുഡിഎഫിനും ഒരു നയമുണ്ടെന്നും , കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും ദേശീയതലത്തിലും ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു .

 

വന്ദേമാതരം പൂര്‍ണമായി ആലപിക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയെന്ന വിവാദത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.  കേന്ദ്രം ഹര്‍ ഖര്‍  തിരംഗ പദ്ധതയില്‍ അയച്ച കത്ത് ഫോര്‍വേര്‍ഡ് ചെയ്യുകമാത്രമാണ് ചീഫ് സെക്രട്ടറി ചെയ്തതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.‌‌

 

ALSO READ: ചൈൽഡ് കെയർ ഹോമുകളിൽ വന്ദേമാതരം ആലപിക്കണം; നിലപാട് വ്യക്തമാക്കാതെ സംസ്ഥാനം

അതേസമയം ചൈൽഡ് കെയർ ഫോമുകളിൽ സ്വതന്ത്ര ദിനത്തിൽ വന്ദേമാതരം ആലപിക്കണമെന്ന്  കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ്സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഹർ ഘർ തിരംഗ ആഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 9 മുതൽ 17 വരെ വന്ദേമാതരം സംഘമായി  ആലപിക്കണമെന്നാണ് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മുഴുവൻ സംസ്ഥാനങ്ങൾക്കും നല്‍കിയിട്ടുള്ള  നിർദേശം. കുട്ടികളും അധ്യാപകരും ആഘോഷത്തിൽ പങ്കെടുക്കണമെന്നും നിർദ്ദേശമുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന ശിശുക്ഷേമ വകുപ്പ് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടില്ല 

 

ENGLISH SUMMARY:

The government's stance on Vande Mataram will be known on Independence Day, according to Chief Minister V D Satheesan. He clarified that both the government and UDF have a clear policy on this matter, which has also been communicated at the national level by Congress and the INDIA bloc.