തിരുവനന്തപുരം നെടുമങ്ങാട് വൻ തീപിടുത്തം. രണ്ട് ടെക്സ്റ്റൈൽസ് ഒരു ജ്വല്ലറി, ഒരു മൊബൈൽ കട എന്നിവിടങ്ങളിലാണ് തീ പിടിച്ചത്. തുണിക്കടയിലുണ്ടായ തീപിടിത്തം മറ്റ് കടകളിലേക്കും വ്യാപിക്കുകയായിരുന്നു. ആളപായമില്ല. ഫയർഫോഴ്സ് എത്തി തീ അണച്ചു.
ഇരുനിലകളിലായി പ്രവർത്തിക്കുന്ന റോജ ടെക്സ്റ്റൈൽസിലാണ് ആദ്യം തീപിടുത്തമുണ്ടായത്. തുടർന്ന് സമീപത്തെ മറ്റൊരു തുണിക്കടയിലേക്കും തീ വേഗത്തിൽ പടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷോപ്പുകളിലുണ്ടായിരുന്ന ജീവനക്കാരെയും ഉപഭോക്താക്കളെയും ഉടൻ തന്നെ സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.