ഓഗസ്റ്റ് മാസത്തില്‍ കൂടുതല്‍ നിരക്ക് നല്‍കി വൈദ്യുതി വാങ്ങിയതിന്‍റെ നഷ്ടം മറികടക്കാന്‍ ഒക്ടോബറിലും ഉപഭോക്താക്കള്‍ക്ക് സർചാർജ്. യൂണിറ്റിന് മൂന്ന് പൈസ വീതം പിരിക്കാനാണ് കെഎസ്ഇബി തീരുമാനം. പ്രതിമാസ, ദ്വൈമാസ ബില്ലുകാർക്ക് ഒരേ നിരക്കായിരിക്കും.
ഓഗസ്‌റ്റ് മാസം പുറത്തുനിന്ന് വൈദ്യുതി എത്തിച്ചതിൽ 6.88 കോടി അധിക ചെലവെന്നാണ് കെ.എസ്.ഇ.ബി വിശദീകരണം. ഈ തുകയാണ് അടുത്തമാസം സർചാർജായി പിരിക്കുക. സെപ്റ്റംബറിൽ പ്രതിമാസ ബില്ലുകാരില്‍ നിന്ന് മൂന്ന് പൈസയും ദ്വൈമാസ ബില്ലുകാരില്‍ നിന്ന് രണ്ട് പൈസയും സർചാർജ് ഈടാക്കുന്നുണ്ട്.
ENGLISH SUMMARY:
The Kerala State Electricity Board (KSEB) has decided to levy an additional power surcharge of three paise per unit on consumers in October. The surcharge aims to recover an additional expense of ₹6.88 crore incurred from purchasing electricity at higher market rates during the month of August. Both monthly and bimonthly billing consumers will be charged at the same rate of three paise per unit for their consumption. This comes immediately after September's surcharge implementation, where monthly billing customers paid three paise and bimonthly customers paid two paise per unit.