ഏഷ്യന്‍ ഗെയിംസ് പുരുഷവിഭാഗം ലോങ്ജംപില്‍ മലയാളിതാരം എം.ശ്രീശങ്കറിന് വെള്ളി. രണ്ടാം റൗണ്ടില്‍ 8.07 മീറ്റര്‍ ദൂരം ചാടിയാണ് ശ്രീശങ്കറിന്‍റെ മെഡല്‍നേട്ടം. നാലാം റൗണ്ടില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് അവസാന രണ്ട് ശ്രമങ്ങളിൽ നിന്ന് ശ്രീശങ്കര്‍ പിന്‍മാറിയിരുന്നു. ആദ്യ ശ്രമങ്ങളിൽ കുറിച്ച മികച്ച ദൂരത്തിന്റെ കരുത്തിൽ താരം മെഡൽ ഉറപ്പിക്കുകയായിരുന്നു. ഒരു സെന്റീമീറ്ററിന്റെ വിത്യാസത്തിലാണ് നേട്ടം.
ചൈനീസ് താരം ഷീ യുഹോയ്ക്കാണ് സ്വര്‍ണം. 8.06 മീറ്റര്‍ മറികടന്ന ഉസ്ബക്ക് താരത്തിന് വെങ്കലം. അതേസമയം, മത്സരത്തിൽ പങ്കെടുത്ത മറ്റൊരു ഇന്ത്യൻ താരമായ ഡേവിഡ് സോളമൻ പട്ടുരാജ് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇന്നലെ നടന്ന യോഗ്യതാ മല്‍സരത്തില്‍ 7.84 മീറ്റര്‍ ചാടി രണ്ടാമതായാണ് ശ്രീശങ്കര്‍ ഫൈനലിലെത്തിയത്.