കേരളത്തില്‍ ലവ് ജിഹാദിനു പുറമെ ബിസിനസ് ജിഹാദും ലാന്‍ഡ് ജിഹാദും ഉണ്ടെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ. നിയമപ്രകാരം വിദേശത്തുനിന്ന് ധനസഹായം സ്വീകരിക്കുന്നവര്‍ക്ക് ആശങ്ക വേണ്ടെന്നും എറണാകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി പി.ആര്‍ ശിവശങ്കറിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി പറഞ്ഞു. 

 

അതേസമയം, ആവേശക്കൊടുമുടിയേറ്റാന്‍ പ്രധാനമന്ത്രി ഇന്നെത്തും. വൈകിട്ട് നാലുമണിക്കാണ് എത്തുക. 3 .30 ന്ന് പെരുന്ന NSS കോളജ് ഗ്രൗണ്ടിൽ ഹെലികോപ്ടർ ഇറങ്ങും. തിരുവല്ലയിലെ ബിജെപി സ്ഥാനാർഥി അനൂപ് ആന്റണി അടക്കം 11 മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ പങ്കെടുക്കും. ബി ജെ പിക്ക് വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് തിരുവല്ല. വൻ സുരക്ഷാ ക്രമീകരണമാണ് തിരുവല്ല നഗരത്തിലെങ്ങും . പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍  എത്തുമെന്നു പ്രതീക്ഷിക്കുന്നു. തിരുവല്ലയിലെ പൊതുസമ്മേളനത്തിനു ശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് പോകും

 

Also Read: ശബരിമല സ്വർണ കൊള്ളയില്‍ സോണിയ ഗാന്ധിയ്ക്ക് പങ്കില്ല: എം.എ. ബേബി

എന്‍ഡിഎയ്ക്കു പുറമെ എല്‍ഡിഎഫും യുഡിഎഫും പ്രചാരണത്തിന്റെ അവസാന ലാപ്പിലാണ്. മുഖ്യമന്ത്രിയേയും ഇടത് മുന്നണിയേയും കടന്നാക്രമിച്ചായിരുന്നു ആലപ്പുഴയില്‍ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. എല്‍ഡിഎഫിനെ ഇപ്പോള്‍ ഇടതുപക്ഷം എന്ന് വിളിക്കാനാകില്ല‌‌‌‌‌‌. ഇടതില്‍ ഇപ്പോള്‍ രണ്ട് തരം നേതാക്കളാണുള്ളത്. നരേന്ദ്ര മോദിക്കും പിണറായി വിജയനും ധാര്‍ഷ്ട്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാ ദിവസവും ക്ഷേത്രങ്ങളെക്കുറിച്ച് പറയുന്ന മോദിക്ക് കേരളത്തിലെത്തുമ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ളയെപ്പറ്റി പറയുന്നതില്‍ മൗനമാണ്.  പിണറായി വിജയനെ സഹായിക്കുന്നതിനാണ് ഈ മൗനം. മുഖ്യമന്ത്രിയേയോ കുടുംബത്തേയോ മോദി എന്തെങ്കിലും പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. പാര്‍ലമെന്റില്‍ വനിതകള്‍ എഴുന്നേറ്റാല്‍ മോദിക്ക് ഭയമാണ്. കേരളത്തില്‍ കരിങ്കൊടി കാണിക്കുന്നവരെ പിണറായി തല്ലിച്ചതയ്ക്കും. രണ്ടുപേരും അധികാരം കൊണ്ട് മത്തുപിടിച്ചവരാണെന്നും രാഹുലിന്റെ പരിഹാസം. 

 

സ്വന്തം മണ്ഡലമായ ധർമ്മടത്ത് രണ്ടാംഘട്ട പ്രചാരണത്തിനിറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.  ലോക്കൽ കമ്മിറ്റികളിലെ പൊതുപരിപാടികൾ ഇന്നും നാളെയുമായി മുഖ്യമന്ത്രി പങ്കെടുക്കും. നുണകൾ അതിവേഗം പ്രചരിക്കുന്ന ഇക്കാലത്ത് സത്യത്തിന്റെ വക്താക്കളാവാൻ ഓരോരുത്തരും മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

ENGLISH SUMMARY:

Kerala political news is heating up with Union Minister Shobha Karandlaje alleging the existence of 'Business Jihad' and 'Land Jihad' in addition to 'Love Jihad' in Kerala. The Prime Minister is also scheduled to visit Kerala to boost NDA's election campaign, while Rahul Gandhi criticizes both PM Modi and CM Pinarayi Vijayan.