vs-warning

കെഎസ്‌യു പ്രവർത്തകരെ കറുത്ത മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയതില്‍ പൊലീസിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മോശമായി പെരുമാറിയ ഒരുത്തനും കാക്കിയിട്ട് നടക്കില്ല.പാര്‍ട്ടിക്കാരുടെ തോന്നിവാസത്തിന് പൊലീസ് കൂട്ടുനില്‍ക്കുകയാണ്. കെഎസ്‌യുക്കാരുടെ മുഖംമൂടിയത് തീവ്രവാദികളോടെന്നപോലെയാണ്. മുഖ്യമന്ത്രി മൗനം വെടിയണം. കളങ്കിത ഏര്‍പ്പാടുകളില്‍ സിപിഎം പങ്കാളികളാണ്. സർക്കാരിന്റെ അവസാനത്തിന്റെ ആരംഭമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. കൊള്ളക്കാരെ പോലെയാണ് പ്രവര്‍ത്തകരെ കോടതിയില്‍ കൊണ്ടുപോയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

Also Read: മകനെ ഇറക്കി വിടെടീ; വാതിലിന്റെ ചില്ല് തകര്‍ത്തു; വികാരഭരിതരായി മാതാപിതാക്കള്‍

കെഎസ്‌യു പ്രവർത്തകരെ കറുത്ത മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ വടക്കാഞ്ചേരി പൊലീസിനെതിരെ പ്രതിഷേധം ഇരമ്പുകയാണ്. കോൺഗ്രസ് പ്രവർത്തകർ കുത്തിയിരുപ്പ് സമരം നടത്തി . കൊലയാളികളോ ഭീകരരോ അല്ലാത്ത തൃശൂർ കെ എസ് യു ജില്ലാ വൈസ് പ്രസിഡണ്ട് ഗണേഷ് ആറ്റൂർ ഉൾപ്പെടെയുള്ള മൂന്നു കോൺഗ്രസ് നേതാക്കളെയാണ് മുഖംമൂടി ധരിപ്പിച്ച് വടക്കാഞ്ചേരി എസ്എച്ച്ഓ ഷാജഹാന്റെ നേതൃത്വത്തില്‍ കോടതിയിൽ  ഹാജരാക്കിയത്

പൊലീസ് രാഷ്ട്രീയം കളിക്കുകയാണെന്നും ഡി.ജി.പിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയെന്നും തൃശൂർ കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷിന്‍റെ മാതാപിതാക്കള്‍ പറഞ്ഞു. ഇത്തരം നടപടികളൊന്നും ഇതിന് മുന്‍പ് കണ്ടിട്ടില്ല. മുഖംമൂടി വച്ച് കണ്ടപ്പോള്‍ വിഷമമായി. പൊലീസ് വീട്ടില്‍ വന്ന് മകനെ ഇറക്കിവിടെടി എന്ന് പറഞ്ഞു. വാതിലില്‍ കൊട്ടി ചില്ല് തകര്‍ത്തെന്നും ഗണേഷിന്റെ അമ്മ പറഞ്ഞു.

ENGLISH SUMMARY:

Kerala Politics is currently witnessing strong protests from opposition leaders. The controversy surrounds the police's treatment of KSU activists, leading to accusations of political bias and demands for accountability.