ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ സ്ഥാനം ലഭിച്ചാൽ സ്വീകരിക്കുമെന്ന് എ.വി.ഗോപിനാഥ്. ഗുരുവായൂരപ്പന്റെ ഭക്തനാണ് താനെന്നും അങ്ങനെ ഒരു അവസരം വന്നാൽ അത് ഭാഗ്യമായി കരുതുമെന്നും ഗോപിനാഥ് പറഞ്ഞു. മുഖ്യമന്ത്രിയോട് താൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. സർക്കാർ എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടോ എന്നറിയില്ലെന്നും ഗോപിനാഥ്. ഇന്നലെ മുഖ്യമന്ത്രി എ. വി. ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ENGLISH SUMMARY:
A.V. Gopinath has stated that he would accept the position of Guruvayoor Devaswom Board Chairman if offered, considering it a blessing due to his devotion to Guruvayoorappan. He also clarified that he did not request anything from the Chief Minister and is unaware of any government decisions regarding this matter.