baselios-joseph-catholicos-bava
  • മലയാളിയുടെ മനസിൽ മമ്മൂട്ടി എന്ന പേര് സിനിമയുമായി അത്രമേൽ ഇഴചേർന്നതാണെന്ന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ. 'മമ്മൂട്ടിയെന്നാൽ സിനിമ, സിനിമയെന്നാൽ മമ്മൂട്ടി അതാ മലയാളിക്ക് അദ്ദേഹം. ദൈവം സ്പർശിച്ച മനുഷ്യനാണ് മമ്മൂട്ടി. യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ കാതോലിക്ക ബാവ

മലയാളിയുടെ മനസിൽ മമ്മൂട്ടി എന്ന പേര് സിനിമയുമായി അത്രമേൽ ഇഴചേർന്നതാണെന്ന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ. 'മമ്മൂട്ടിയെന്നാൽ സിനിമ, സിനിമയെന്നാൽ മമ്മൂട്ടി അതാ മലയാളിക്ക് അദ്ദേഹം.  ദൈവം സ്പർശിച്ച മനുഷ്യനാണ് മമ്മൂട്ടി. യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ കാതോലിക്ക ബാവ

 

മമ്മൂട്ടി അഭിനയിച്ച 'കഥ പറയുമ്പോൾ' എന്ന സിനിമയിലെ ഒരു രംഗം ഓർമിച്ചുകൊണ്ടാണ് കാതോലിക്ക ബാവ അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചത്. ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം സ്കൂളിൽ നടത്തുന്ന പ്രസംഗം കണ്ടപ്പോൾ  തന്‍റെ കണ്ണുകൾ നിറഞ്ഞുപോയെന്ന് അദ്ദേഹം പറഞ്ഞു. ഒരു കലാകാരന്‍റെ അഭിനയത്തിന് മനുഷ്യഹൃദയത്തെ എത്രത്തോളം സ്പർശിക്കാനാകുമെന്നതിന്‍റെ ഉദാഹരണമാണ് ആ രംഗമെന്നും ശ്രേഷ്ഠ കാതോലിക്ക ബാവയുടെ വാക്കുകള്‍. മമ്മൂട്ടിക്ക് ശ്രേഷ്ഠ ബാവ പുരസ്കാരം പാത്രിയര്‍ക്കീസ് ബാവ സമ്മാനിച്ചു.

 

സിനിമാലോകത്തുനിന്ന് ഒരാൾ ഈ വേദിയിൽ എത്തുന്നത് അപൂർവമാണെന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. തോമസ് പ്രഥമൻ ബാവയുമായുള്ള ആത്മബന്ധവും അദ്ദേഹം അനുസ്മരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്ന അനുഭവങ്ങളും മമ്മൂട്ടി പങ്കുവെച്ചു.

 

വിദ്വേഷം നിറയുന്ന കാലഘട്ടത്തിലൂടെയാണ് സമൂഹം കടന്നുപോകുന്നതെന്ന് ചൂണ്ടിക്കാട്ടിയ മമ്മൂട്ടി, ശത്രുക്കളെ നേരിടുന്നതിനെക്കുറിച്ചും വ്യത്യസ്തമായൊരു കാഴ്ചപ്പാട് പങ്കുവെച്ചു.

 

'ശത്രുക്കളെ ഇല്ലാതാക്കാൻ ചെറിയൊരു ട്രിക്ക് പ്രയോഗിക്കും. ശത്രുക്കളെ മിത്രങ്ങളാക്കിയാണ് അവരെ ഇല്ലാതാക്കുന്നത്'. വിദ്വേഷത്തിനും പകയ്ക്കും പകരം സൗഹൃദവും സ്നേഹവും വളർത്തണമെന്ന സന്ദേശമാണ് മമ്മൂട്ടിയുടെ വാക്കുകൾ മുന്നോട്ടുവെച്ചത്. എതിർപ്പുകളെ സൗഹൃദത്തിലൂടെ മറികടക്കുക എന്ന വലിയ ജീവിതപാഠവും അദ്ദേഹം പങ്കുവെച്ചു.

ENGLISH SUMMARY:

Baselios Joseph Catholicos Bava praised Malayalam superstar Mammootty, describing him as a “man touched by God” and saying that cinema and Mammootty are inseparable for Malayalis. Recalling an emotional scene from Kadha Parayumbol, he revealed that Mammootty's school speech scene brought tears to his eyes. Mammootty received the prestigious Catholicos Bava Award from the Patriarch Bava at the Jacobite Syrian Christian Association public meeting. The actor also remembered his association with Thomas Prathaman Bava and shared a message of peace, saying that the best way to eliminate enemies is to turn them into friends.