gold-price-update

സ്വര്‍ണവിലയില്‍ ഇടിവ്. പവന് 960 രൂപ കുറഞ്ഞ് ഒരുലക്ഷത്തി  ആയിരത്തി അഞ്ഞൂറ്റി അറുപത് രൂപയായി. ഗ്രാമിന് 12,695 രൂപയാണ് വില. ഇറാന്‍ യുദ്ധസാഹചര്യത്തില്‍ അയവുവന്നതും എണ്ണവില കുറഞ്ഞതുമാണ് സ്വര്‍ണവില കുറയാന്‍ ഇടായാക്കിയത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. 

 

നിലവിലെ വിലയിടിവ് ഇതേ രീതിയിൽ തുടർന്നാൽ രാവിലെ കേരളത്തിൽ പവൻ വില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്താനുള്ള സാഹചര്യമുണ്ട്. അങ്ങനെ സംഭവിച്ചാൽ റെക്കോർഡ് വിലയിൽനിന്ന് പവന് 31,160 രൂപയിലധികം കുറവുണ്ടാകും. ജനുവരി 29-നാണ് കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന് 16,395 രൂപയും ഒരു പവന് 1,31,160 രൂപയുമായിരുന്നു വില. 

ENGLISH SUMMARY:

Gold price drop is the main highlight today as rates fell significantly due to easing geopolitical tensions and lower oil prices. Investors and buyers are closely monitoring the market to see if the sovereign rate will fall below one lakh rupees.