വാഹനത്തിന്റെ പിഴ അടക്കാൻ ഫോണിൽ വന്ന മെസേജിൽ ക്ലിക്ക് ചെയ്തവർക്ക് ലക്ഷങ്ങൾ നഷ്ടമായി. മലപ്പുറം കൊണ്ടോട്ടിയിലാണ് ഒട്ടേറെ പേർ തട്ടിപ്പിനിരയായത്.
ഒരാളിൽ നിന്നു മാത്രം മൂന്നു ലക്ഷത്തി എൺപത്തിയൊമ്പതിനായിരം രൂപയാണ് തട്ടിയെടുത്തത്. മെസേജിന് ഒപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ സർക്കാരിന്റെ വെബ്സൈറ്റായ പരിവാഹനിലേക്ക് പോയി. പിന്നാലെ പല തവണകളായി പലർക്കും ലക്ഷങ്ങൾ നഷ്ടമായി. ഇത് പരിവാഹന്റെ വ്യാജ വെബ്സൈറ്റാണോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
ENGLISH SUMMARY:
Parivahan fake website news highlights a major cyber fraud in Kerala where vehicle owners lost lakhs after clicking on a fraudulent traffic fine payment link. Kondotty police have registered a case and launched an intensive investigation into the scam.