നിമിഷപ്രിയ കേസിൽ കാന്തപുരം ഉസ്താദിനെ ഒഴിവാക്കിയുള്ള പ്രവർത്തനങ്ങളാണ് താൻ നടത്തുന്നതെന്ന ആരോപണങ്ങൾ ചാണ്ടി ഉമ്മൻ എം ഏൽ എ നിഷേധിച്ചു. ഉസ്താദോ അനുയായികളോ അങ്ങനെയൊരു ആരോപണം ഉന്നയിക്കില്ല.
ഈ വിഷയത്തിൽ ഇടപെടണമെന്നാണ് ഉസ്താദിനോട് ആദ്യം ആവശ്യപ്പെടുകയും കത്ത് നൽകുകയും ചെയ്തയാളാണ് താനെന്നും അങ്ങനെയുള്ള താൻ എങ്ങനെയാണു അദ്ദേഹത്തെ ഒഴിവാക്കുന്നതെന്നും എം.എൽ.എ ചോദിച്ചു. ആര് എന്തൊക്കെ ആരോപണങ്ങൾ ഉന്നയിച്ചാലും നിമിഷപ്രിയയെ മോചിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം ദുബായിൽ പറഞ്ഞു.