കാന്തപുരത്തിന്റ എപി വിഭാഗം സമസ്തയുമായി, മുസ്ലീം ലീഗ് അടുക്കുന്നതില്‍ ഒരു എതിര്‍പ്പുമില്ലെന്ന് ഇകെ വിഭാഗം സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ആര്‍ക്കും ആരേയും പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യാം. ലീഗിനെ സമസ്ത ഒരിടത്തും പിന്തുണയ്ക്കാതിരുന്നിട്ടില്ല. ലോക്സഭ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ലീഗ് സ്ഥാനാര്‍ഥികള്‍ മണ്ഡലം മാറിയത് സമസ്തയെ പേടിച്ചിട്ടല്ല. സമസ്തയുടെ കേരളയാത്ര ഉദ്ഘാടനത്തില്‍ സാദിഖലി തങ്ങള്‍ ബോധപൂര്‍വം പങ്കെടുക്കാതിരുന്നതല്ലെന്നും തങ്ങള്‍ മനോരമ ന്യൂസിനോട് പറഞ്ഞു
മലപ്പുറത്ത് ശ്വാസം മുട്ടിയാണ് ഈഴവര്‍ കഴിയുന്നതെന്ന് വെള്ളാപ്പള്ളി എന്തുകണ്ടിട്ടാണ് പറഞ്ഞതെന്ന് അറിയില്ലന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ അനുകൂലിച്ചിട്ടില്ല. ഒാരോരുത്തരും പറയുന്നത് തിരുത്തലല്ല മുഖ്യമന്ത്രിയുടെ ജോലി. എന്‍എസ്എസ് – എസ്എന്‍ഡിപി െഎക്യശ്രമം വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യമിട്ടായിരുന്നില്ല. സര്‍ക്കാരിനെ വിലയിരുത്താനില്ലെന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ നിലപാട് തീരുമാനിക്കാനോ പ്രഖ്യാപിക്കാനോ ഇല്ലെന്നും തങ്ങള്‍ മനോരമ ന്യൂസിനോട് പറഞ്ഞു.