rahul-shafi-honey

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെയുള്ള പ്രവാസി എഴുത്തുകാരി ഹണി ഭാസ്കരന്‍റെ പോസ്റ്റില്‍ ഷാഫി പറമ്പില്‍ എംപിയ്ക്കെതിരെയും വിമര്‍ശനം. ‘രാഹുൽ മാങ്കൂട്ടം – അനുഭവം’ എന്ന പേരില്‍ പങ്കുവച്ച കുറിപ്പിലാണ് യൂത്ത് കോൺഗ്രസിലെ സകല ‘പെർവേർറ്റുകളെ’ കുറിച്ചും വ്യക്തമായ ധാരണ ഷാഫി പറമ്പിലിനുണ്ടെന്നുമാണെന്ന് പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തക തന്നെ പറഞ്ഞ കാര്യമാണിതെന്നും ഹണി പോസ്റ്റില്‍ പറയുന്നു. നിയമ സഭയിൽ പോയി സ്ത്രീകൾക്ക് വേണ്ടി വലിയ പ്രസംഗം നടത്തുമെങ്കിലും യൂത്ത് കോൺഗ്രസിലെ സ്ത്രീലമ്പടൻമാർക്കെതിരെ പ്രവർത്തകർ കൊടുത്ത ഒരൊറ്റ പരാതി പോലും ഗൗനിക്കാറില്ലെന്നും പോസ്റ്റില്‍ ആരോപണമുണ്ട്. 

പോസ്റ്റിലെ ഷാഫി പറമ്പിലിനെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം ഇങ്ങനെ: ‘യൂത്ത് കോണ്ഗ്രസ് പ്രവർത്തക പറഞ്ഞ കാര്യം രാഹുല്‍ അടക്കമുള്ള യൂത്ത് കോൺഗ്രസിലെ സകല പെർവേർറ്റുകളെ കുറിച്ചും വ്യക്തമായ ധാരണ ഷാഫി പറമ്പിലിനു ഉണ്ട്‌ എന്നാണ്. നിയമ സഭയിൽ പോയി സ്ത്രീകൾക്ക് വേണ്ടി വലിയ പ്രസംഗം നടത്തുന്ന അയാൾ യൂത്ത് കോൺഗ്രസിലെ സ്ത്രീലമ്പടൻമാർക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കൊടുത്ത ഒരൊറ്റ പരാതി പോലും ഗൗനിക്കാറില്ല എന്നാണ്. ആ സ്ത്രീ കൊടുത്ത പരാതി പോലും ഗൗനിച്ചിട്ടില്ല എന്നാണ്. കോണ്‍ഗ്രസ് പ്രവർത്തക ആയതുകൊണ്ട് മാത്രം അവർ എഴുതാതെ ഇരിക്കുന്നു എന്നാണ്’. എത്ര ഗതി കെട്ടിട്ടാവും ഈ തെമ്മാടി കൂട്ടത്തെ കുറിച്ച് തന്നോട് അവര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടാകുക എന്നും ഹണി പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ALSO READ: ‘രാഷ്ട്രീയ മാലിന്യം; സൈക്കോകളെ ജനം അറിയണം’; രാഹുല്‍ മാങ്കൂട്ടത്തിലിനെതികെ ഹണി ഭാസ്കര്‍ ...

കേരളത്തിലെ യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന് തുറന്നു പറഞ്ഞ് സിനിമാ നടി റിനി ആൻ ജോർജ് രംഗത്തെത്തിയതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് ഹണി ഭാസ്കരന്‍ എത്തിയത്. രാഹുല്‍ ഒരു രാഷ്ട്രീയ മാലിന്യമാണെന്നും രാഹുലിനോട് ഇടപഴുകിയിട്ടുള്ള പാർട്ടിയിലെ സ്ത്രീകളെ ഓർത്ത് ഭയവും സഹതാപവും തോന്നുന്നെന്നും ഹണി പോസ്റ്റില്‍ കുറിച്ചു. ശ്രീലങ്കന്‍ യാത്രയ്ക്കിടെ രാഹുല്‍ തനിക്ക് മെസേജ് അയച്ചിരുന്നുവെന്നും എന്നാല്‍ സുഹൃത്തുക്കളോട് അത് മറ്റെരുതരത്തിലാണ് രാഹുല്‍ പറഞ്ഞതെന്നും പോസ്റ്റിലുണ്ട്. ALSO READ: എഐസിസി 'കെയേഴ്സ്'; രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കും; സീറ്റും പോകും ...

രാഹുലിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പോസ്റ്റില്‍ രാഹുലിനെ വ്യക്തിപരമായി അറിയില്ലെന്നും ജൂണ്‍ മാസം താന്‍ നടത്തിയ ശ്രീലങ്കന്‍ യാത്രയ്ക്കിടെ വിശേഷങ്ങള്‍ ചോദിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചതായും ഹണി ഭാസ്കര്‍ പറയുന്നു. ഫോട്ടോയ്ക്ക് ഹൃദയം അയച്ച് ശ്രീലങ്ക പോവാൻ പ്ലാൻ ഉണ്ട്‌ എന്ന് പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. രാവിലെ നോക്കിയപ്പോളും മെസേജുകളുടെ തുടർച്ച കണ്ടു. ചാറ്റ് നിർത്താൻ ഉദ്ദേശം ഇല്ല എന്ന് മനസിലായപ്പോള്‍ പ്രോത്സാഹിപ്പിച്ചില്ലെന്നും മറുപടി നല്‍കാത്തതിനാല്‍‌ ആ ചാറ്റ് അവിടെ അവസാനിച്ചുവെന്നും ഹണി പറയുന്നു.രാഹുലിന്‍റെ ചൂഷണ ശ്രമങ്ങളെ നേരിട്ട സ്ത്രീകൾ അനുഭവങ്ങൾ തുറന്നു പറഞ്ഞുകൊണ്ടിരിക്കെ അന്നത്തെ തന്‍റെ ധാരണ തെറ്റിയില്ലെന്ന് തനിക്ക് ബോധ്യം വന്നന്നെന്നും ഹണി പോസ്റ്റില്‍ പറയുന്നു. എന്നാല്‍ തന്നോട് നടത്തിയ സംഭാഷണത്തിന്‍റെ അറിയാകഥകള്‍ യൂത്ത്‌ കോൺഗ്രസ്സിലെ രാഹുലിന്‍റെ തന്നെ സുഹൃത്തുക്കളില്‍നിന്നും അറിയാന്‍ ഇടയായെന്നും ഹണി പറയുന്നു. രാഹുല്‍ സുഹൃത്തുക്കളോട് പറഞ്ഞത് താൻ അങ്ങോട്ട് വന്നു ചാറ്റ് ചെയ്തു എന്നാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. സ്ത്രീകളോട് അങ്ങോട്ട് പോയി മിണ്ടി, അവരുമായുള്ള സംഭാഷണങ്ങളെ പെർവേർട്ടുകൾക്ക് ഇടയിൽ മോശമായി ചിത്രീകരിച്ച് ആളാകുന്ന സൈക്കോയെ ജനം അറിയേണ്ടതുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. ALSO READ: പെണ്ണുപിടിയന്‍ എന്ന ആരോപണം നിരന്തരം ഉയരുന്നു; ചിരിച്ച് തള്ളാനാകില്ല ; രാഹുലിനെതിരെ വനിതാ നേതാവ് ...

അത്തരം ആളുകൾ രാഷ്ട്രീയ തുടർച്ചകളിലേക്ക് വരുന്നത് രാഷ്ട്രീയം എന്ന വാക്കിനെ തന്നെ മനുഷ്യ വിരുദ്ധമാക്കുന്നു. രാഹുലിനെ തനിക്ക് വ്യക്തിപരമായി ബോധ്യപ്പെടുത്തി തന്നത് സഖാക്കളല്ല, തോളിൽ കയ്യിട്ടും ചാരി ഉറങ്ങിയും നൃത്തം ചെയ്തും ഫണ്ട് മോഷണത്തിൽ പങ്ക് ചേർന്നും ദിവസത്തിന്റെ ഏറിയ സമയവും രാഹുലിനൊപ്പം ചിലവഴിക്കുന്ന പേര് കേട്ട യൂത്ത് കോണ്ഗ്രസ് പ്രവർത്തകരാണെന്നും ഹണി ഭാസ്കര്‍ പറയുന്നുണ്ട്. ഫണ്ട് മുക്കാനും പെൺവിഷയങ്ങൾക്കും വേണ്ടി അല്ലാതെ രാഷ്ട്രീയ പ്രസ്ഥാനത്തോട് ഏതെങ്കിലും രീതിയിൽ ആത്മാർത്ഥത ശേഷിക്കുന്നുണ്ടെങ്കിൾ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുക എന്നതാണ് രാഹുല്‍ ചെയ്യേണ്ടതെന്നും അതാണ് അന്തസെന്ന് പറഞ്ഞുമാണ് പോസ്റ്റ് അവസാനിക്കുന്നത്.

ENGLISH SUMMARY:

Rahul Mankootathil faces criticism following a post by Honey Bhaskaran, an expatriate writer, which also includes criticisms against Shafi Parambil. The post alleges misconduct within the Youth Congress and questions Shafi Parambil's handling of related complaints.