നടി റിനി ആന്‍ ജോര്‍ജ് മാധ്യമങ്ങളെ കണ്ടപ്പോള്‍ നേരിട്ട പ്രധാന ചോദ്യം യുവ നേതാവ് ആരെന്നായിരുന്നു. ജനപ്രതിനിധിയാണോ ഈയിടെ ആരോപണ വിധേയനായ ആളാണോ എന്നെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് 'Who Cares' എന്നായിരുന്നു റിനിയുടെ മറുപടി. അഭിമുഖത്തില്‍ സ്ത്രീകള്‍ക്കെതിരായ പ്രശ്നങ്ങളെ പറ്റി സംസാരിക്കുമ്പോള്‍ തനിക്കുണ്ടായ അനുഭവം തുറന്നു പറയുകയായിരുന്നു എന്നും യുവ നേതാവില്‍ നിന്നും അശ്ലീല സന്ദേശങ്ങള്‍ ലഭിച്ചുവെന്നും റിനി വെളിപ്പെടുത്തി. ഇത്രയും തുറന്നു പറച്ചിലുകള്‍ നടത്തിയിട്ടും എന്തുകൊണ്ട് അപമാനിച്ച നേതാവിന്‍റെ പേര് പറയുന്നില്ല എന്ന ചോദ്യത്തിനും റിനി മറുപടി പറയുന്നുണ്ട്.
'ചങ്കൂറ്റമുണ്ടെങ്കിൽ നേതാവിന്‍റെ പേര് വെളിപ്പെടുത്തു, വെറുതെ ആരോപണം ഉന്നയിക്കരുത്'
വ്യക്തിയെ പറ്റി പറയുന്നില്ലെന്നും തേജോവധം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു മറുപടി. ഹൂ കെയേഴ്സ് ഉപയോഗിക്കാന്‍ കാരണം, 'സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ പറ്റി പറയുമ്പോള്‍ പല മാന്യന്മാരുടെയും മറുപടി ഹൂ കെയേഴ്സ് ആറ്റിറ്റ്യൂഡ് ആണ്' എന്നും റിനി പറഞ്ഞു. എന്തുകൊണ്ട് നേതാവിന്‍റെ പേര് പറയുന്നില്ലെന്ന ചോദ്യത്തിന് കൗണ്ടര്‍ പോയിന്‍റില്‍ റിനി മറുപടി പറഞ്ഞു.
'ഞാൻ വളരെ ചേർന്നു നിൽക്കുന്ന എനിക്ക് വളരെ പരിചയമുള്ള പ്രസ്ഥാനമാണ്. അതിലുള്ള ചില നേതാക്കന്മാരുമായി വളരെ സൗഹൃദവും സ്നേഹവുമുണ്ട്. അവരെ ബുദ്ധിമുട്ടിക്കേണ്ട എന്നുള്ള ഒരു നയമാണ് ഞാൻ ഇപ്പോൾ സ്വീകരിക്കുന്നത് പക്ഷേ ഒരു നടപടി എന്തെങ്കിലും ആ പ്രസ്ഥാനത്തിന്റെ പേരിൽ നിന്ന് ഉണ്ടാകണം. അതുകൊണ്ട് തന്നെയാണ് ഇപ്പോൾ ഞാൻ അത് വെളിപ്പെടുത്താത്തത്', റിനി പറഞ്ഞു.
'ആദ്യം ചൂടായപ്പോള്‍ സ്ട്രാറ്റജി മാറ്റി; ചാറ്റുകള്‍ ക്രിമിനൽ ബുദ്ധിയോടു കൂടി'
നമ്മൾ ഒരു വ്യക്തിക്ക് പല അവസരങ്ങൾ കൊടുക്കാലോ, നമുക്ക് ഒരാളോട് സ്നേഹത്തിൽ സംസാരിക്കാം, ഉപദേശങ്ങൾ കൊടുക്കാം, പല അവസരങ്ങൾ കൊടുക്കാം. മാറ്റമുണ്ടാകുമെങ്കില്‍ ആകട്ടെ എന്നുള്ളതാണ്. ഇനിയും ഇങ്ങനെ മുന്നോട്ട് പോകരുത്. ഈയൊരു സ്വഭാവവുമായി ഇനിയും മുന്നോട്ട് പോകരുത്.
'പരിചയം സോഷ്യല്‍ മീഡിയയില്‍; ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂമെടുക്കാം എന്ന് പറഞ്ഞു'
പിന്നെ ഞാൻ വളരെയധികം ചേർന്നു നിൽക്കുന്ന ഒരു പ്രസ്ഥാനവും പ്രസ്ഥാനത്തിലെ പല നേതാക്കന്മാരുമായി വളരെ അടുത്ത സൗഹൃദവും ബന്ധവും ഒക്കെ ഉള്ളതുകൊണ്ടാണ് ഈ രീതിയിൽ ചിന്തിക്കുന്നത്' എന്നു റിനി പറഞ്ഞു.