ക്രിമിനല്‍ ബുദ്ധിയോടുകൂടിയാണ് യുവ രാഷ്ട്രീയ നേതാവിന്‍റെ ചാറ്റുകളെന്ന് റിനി ആന്‍ ജോര്‍ജ്. തെളിവുകൾ ഇല്ലാതിരിക്കാന്‍ വിദഗ്ധമായാണ് ഇടപെടലുകളെന്നും ഇതാകാം കുറെ സ്ത്രീകള്‍ കടന്നുവരാത്തതിന്‍റെ കാരണമെന്നും റിനി ആന്‍ ജോര്‍ജ് കൗണ്ടര്‍ പോയിന്‍റില്‍ പറഞ്ഞു. ആദ്യം പ്രതികരിച്ചതിന് ശേഷം അതേ അനുഭവമുണ്ടായിട്ടില്ലെന്നും സ്ട്രാറ്റജി മാറ്റുകയായിരുന്നുവെന്നും റിനി പറഞ്ഞു.
'ഒരിക്കലും വ്യക്തമായ ഒരു വിവാഹ വാഗ്ദാനം ഈ വ്യക്തി നൽകുന്നില്ല അങ്ങനൊരു സംഭവമില്ല. പക്ഷേ ചില ലാഞ്ചനകളാണ്.. ചിലപ്പോൾ നമ്മളെ കല്യാണം കഴിച്ചേക്കും എന്ന ഒരു തോന്നൽ ഉണ്ടാക്കുകയാണ്. ഇതൊക്കെ സൈക്കോളജിക്കൽ ആണ്. അപ്പോള്‍ ഒരു സ്ഥലത്തും ഇങ്ങനെ പറഞ്ഞിട്ടുണ്ട്, ഇങ്ങനെ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ് തെളിവുകൾ ഉണ്ടാതെ ഇരിക്കാൻ ഭയങ്കര വിദഗ്ധമായിട്ട് ചെയ്യുന്ന വ്യക്തിയാണ്. ഒരു ക്രിമിനൽ മൈൻഡ് ഉണ്ട് പുള്ളിക്ക്. അതുകൊണ്ടായിരിക്കണം കുറെയൊക്കെ സ്ത്രീകൾ ഇതിൽ കടന്നു വരാത്തതിന് കാരണം'
പേര് ചോദിച്ചപ്പോള്‍ 'Who Cares'; യുവനേതാവിന്‍റെ പേര് പറയാത്തത് എന്തുകൊണ്ട്; റിനിയുടെ മറുപടി ഇങ്ങനെ
'ഭക്ഷണം കഴിക്കാം, ഒന്നിച്ചിരിക്കാം എന്നെല്ലാം പറഞ്ഞാണ് മുറിയിലേക്ക് എത്തിക്കുന്നത്. അപ്പോ വെറുതെ ഭക്ഷണം കഴിക്കാൻ വേണ്ടി മുറിയിൽ പോകാം എന്നൊക്കെ വിചാരിച്ച് പോകുന്നതായിരിക്കും. പക്ഷേ അവിടെ എത്തി കഴിയുമ്പോള്‍ ആക്രമണ രീതിയിലേക്ക് വന്നു കഴിഞ്ഞാലും അത് പുറം ലോകത്തേക്ക് പറയുമ്പോൾ അത് ഉഭയകക്ഷി സമ്മതപ്രകാരമാണ് എന്നു മാത്രമെ വരുകയുള്ളൂ. എന്റെ മുറിയിൽ അവൾ വന്നില്ലേ എന്നൊക്കെ ചോദിച്ചു കഴിഞ്ഞാൽ പ്രൂവ് ചെയ്യാൻ ഭയങ്കര പ്രയാസമാണ്'.
'നേതാക്കന്‍മാരുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും വരെ ദുരനുഭവമുണ്ടായി'; റിനി ആൻ ജോർജ്
ആദ്യ അനുഭവത്തിന് ശേഷം അതേ രീതിയില്‍ പിന്നീട് സംസാരിച്ചിട്ടില്ല. പിന്നീട് തന്ത്രം മാറ്റുകയായിരുന്നു എന്നും റിനി പറഞ്ഞു. 'അതേ അനുഭവം റിപ്പീറ്റ് ചെയ്യപ്പെട്ടിട്ടില്ല പക്ഷെ സ്ട്രാറ്റജിസ് മാറ്റിക്കൊണ്ടുള്ള ഒരു രീതിയിലേക്ക് മാറി. വേറൊരു സ്ട്രാറ്റജിയിൽ നമ്മളെ അപ്പ്രോച്ച് ചെയ്ത് എങ്ങനെ എങ്കിലും നമ്മളെ അയാളുടെ ഇംഗിതത്തിലേക്ക് എത്തിക്കുക എന്നുള്ള തരത്തിലുള്ള ഒരു ഉദ്യമം ഉണ്ടായിട്ടുണ്ട്' എന്നും റിനി പറഞ്ഞു.