തിരയടങ്ങാത്ത കടലിന്‍റെയും തിരക്കാഴ്ച്ചകളുടെയും കാവലാള്‍. ഭരണത്തിലിടപെടാന്‍ ഒരുപാടുണ്ടായൊരു കാലമാണ്. ഒരുപക്ഷേ കടല്‍പോലെ പ്രക്ഷുബ്ദമായിട്ടുളള ഒരു സാഹചര്യം, അത് ഫിഷറീസ് വകുപ്പാകട്ടെ സാംസ്താരിക മേഖലയാകട്ടെ, അതിലൊക്കെ വലിയ ഇടപെടല്‍ നടത്തിയിട്ടുളള ഒരു വ്യക്തി. ആ ഇടപെടല്‍ കൊണ്ട് മാത്രമല്ല പലപ്പോഴായി അദ്ദേഹത്തിന്‍റെ വാക്കുകള്‍ കൊണ്ട് വാര്‍ത്തയില്‍ നിറസാന്നിധ്യമായി നിന്ന ഒരു വ്യക്തി. മന്ത്രിക്ക് മാര്‍ക്കെത്ര എന്ന പരിപാടിയില്‍ മന്ത്രി സജി ചെറിയാന്‍. ഈ സര്‍ക്കാരിന്‍റെ കാലാവധി പൂര്‍ത്തിയാക്കുന്ന സമയത്ത് സജി ചെറിയാന്‍ ഫിഷറീസ് മന്ത്രിയായിരുന്ന ഘട്ടം എങ്ങനെ രേഖപ്പെടുത്തും? മുതലപ്പൊഴിയിലെ മരണപ്പൊഴി എന്ന അവസ്ഥയ്ക്ക് എന്ന് മാറ്റം വരും? സിനിമാ മന്ത്രി ഹിറ്റാണോ ആവേറജാണോ? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു മന്ത്രി സജി ചെറിയാന്‍. വിഡിയോ കാണാം. 

ENGLISH SUMMARY:

Saji Cheriyan, Kerala Fisheries Minister, discusses his tenure and challenges. He addresses key issues including coastal development, fishermen's welfare, and the cultural sector in this comprehensive interview.