മുഖ്യമന്ത്രി പദവിയെ ചൊല്ലി കോൺഗ്രസിൽ തർക്കങ്ങൾ ഒന്നുമില്ലെന്ന് മുസ്​ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് പ്രഖ്യാപിക്കും എന്ന ധാരണയുണ്ട്. കോൺഗ്രസിലെ പ്രധാന നേതാക്കളെല്ലാം ഈ തീരുമാനം അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പദത്തിന്‍റെ  പേരിൽ കോൺഗ്രസിൽ തമ്മില്‍ത്തല്ലുണ്ടാകുമോ എന്ന ചർച്ചകളുണ്ടായിരുന്നു. മലപ്പുറത്ത് മലയാള മനോരമയുടെ പോർ മുഖാമുഖം ചർച്ചയിൽ പങ്കെടുക്കവേയാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

ENGLISH SUMMARY:

IUML National General Secretary PK Kunhalikutty has clarified that there is no internal dispute within the Congress regarding the Chief Ministerial candidate for the upcoming Kerala Assembly elections. Speaking at the Manorama Por Mukhamukham event in Malappuram, Kunhalikutty emphasized that all senior Congress leaders have agreed to abide by the High Command's final decision after the polls. He dismissed rumors of a leadership struggle, stating that the United Democratic Front (UDF) is united in its mission to regain power. Kunhalikutty’s statement aims to project stability within the coalition amid speculation about potential friction between top Congress leaders. The League veteran reiterated that the priority is to secure a majority first rather than debating names prematurely.