സ്വിറ്റ്സര്‍ലന്‍ഡിനെ തോല്‍പ്പിച്ച് അര്‍ജന്‍റീന സെമിയില്‍. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് അര്‍ജന്‍റീനയുടെ ജയം. സെമിഫൈനലിൽ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളികൾ. എക്സ്ട്രാ ൈടമിൽ യൂലിയൻ അൽവാരസും ലൗറ്റാരോ മാർട്ടിനസുമാണ് അർജന്റീനയ്ക്കു വേണ്ടി ഗോൾ നേടിയത്.
മല്‍സരത്തിന്‍റെ തുടക്കത്തില്‍ 10-ാം മിനിറ്റിലാണ് അര്‍ജന്‍റീന ഗോളടി തുടങ്ങിയത്. മെസി ബോക്സിന് നടുവിലേക്ക് ഉയർത്തി നൽകിയ പന്ത് മക് അലിസ്റ്റർ കിടിലന്‍ ഹെഡ്ഡറോടെ വലയിലെത്തിച്ചു. ഈ ലോകകപ്പിൽ അർജന്റീന നേടുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്. ഒട്ടേറെ ശ്രമങ്ങൾക്കൊടുവിൽ രണ്ടാം പകുതിയിലാണ് സ്വിറ്റ്സർലൻഡ് തിരിച്ചടിച്ചത്. 67–ാം മിനിറ്റിൽ ഡാൻ എൻഡോയ് ആണ് സ്വിസ്പ്പടയ്ക്കു വേണ്ടി സ്കോർ ചെയ്തത്.
നിശ്ചിത സമയത്ത് സമനിലയില്‍ തുടര്‍ന്ന മല്‍സരത്തില്‍ എക്സ്ട്രാ ടൈമിലാണ് അര്‍ജന്‍റീനയുടെ വിജയ ഗോള്‍ പിറന്നത്. 112–ാം മിനിറ്റിൽ യൂലിയൻ അൽവാരസാണ് അർജന്റീനയെ മുന്നിലെത്തിച്ചത്. എക്സ്ട്രാ ടൈമിന്‍റെ അധിക സമയത്താണ് അവസാന ഗോള്‍ പിറന്നത്. മൈതാനത്തിന്റെ നടുവിൽ നിന്നുമുള്ള ത്രൂ ബോളിലൂടെയാണ് ഗോളിലേക്ക് എത്തിയത്. പന്തുമായി മുന്നേറിയ അൽമാഡയുടെ ഷോട്ട് ഗോളി തടുത്തു. മാര്‍ട്ടിനസിന്റെ മുന്നിലേക്ക് എത്തിയ പന്ത് ഒട്ടും പിഴവില്ലാതെ താരം വലയിലെത്തിച്ചു (3-1).