അർജന്റീനയ്ക്കെതിരെ 10 പേരായി ചുരുങ്ങി സ്വിറ്റ്സര്‍ലന്‍ഡ്. സ്ട്രൈക്കര്‍ ബ്രീൽ എംബോളോയ്ക്കാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. 72-ാം മിനിറ്റിൽ ഫൗൾ അഭിനയിച്ചതിനാണ് താരത്തിനെതിരെ റഫറിയുടെ നടപടി.
എംബോളോയെ ഫൗൾ ചെയ്തതിന് അര്‍ജന്‍റീനന്‍ താരം ലിയാൻഡ്രോ പരേഡെസിന് പോര്‍ച്ചുഗല്‍ റഫറി ജോവോ പിൻഹീറോ മഞ്ഞ കാര്‍ഡ് നല്‍കിയിരുന്നു. വിഡിയോ അസിസ്റ്റന്‍റ് റഫറിയുടെ നിര്‍ദ്ദേശം പ്രകാരം വിഡിയോ പരിശോധിച്ചതോടെയാണ് റഫറി തീരുമാനം മാറ്റിയത്. ഫൗള്‍ അഭിനയിച്ചതിന് ബ്രീൽ എംബോളോയ്ക്ക് റഫറി മഞ്ഞക്കാർഡ് നൽകുകയായിരുന്നു.
മല്‍സരത്തിൽ നേരത്തെ മഞ്ഞക്കാർഡ് ലഭിച്ച ബ്രീൽ എംബോളോ രണ്ടാം മഞ്ഞക്കാർഡോടെ കളം വിടേണ്ടി വരികയായിരുന്നു. പരേഡെസുമായി സമ്പര്‍ക്കമുണ്ടാകുന്നതിന് മുന്‍പ് തന്നെ എംബോളോ ഡൈവ് ചെയ്യുകയായിരുന്നു എന്ന് റീപ്ലേകളിൽ വ്യക്തമായി. ഇതോടെ പരേഡെസുടെ മഞ്ഞ കാര്‍ഡ് പിന്‍വലിക്കുകയും എംബോളോയ്ക്ക് കാര്‍ഡ് നല്‍കുകയുമായിരുന്നു.
മല്‍സരത്തിന്റെ 44-ാം മിനിറ്റിൽ പരേഡെസിനെതിരെ അപകടകരമായ രീതിയിൽ ഫൗൾ ചെയ്തതിനായിരുന്നു ആദ്യ മഞ്ഞ കാര്‍ഡ്.